scorecardresearch

ബ്ലൂവെയ്ൽ ലിങ്ക് പിൻവലിക്കാൻ ഫെയ്സ്ബുക്കിനും മൈക്രോസോഫ്റ്റിനും ഗൂഗിളിനും നിർദ്ദേശം

ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും പിൻവലിക്കാൻ ഗൂഗിൾ, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, ഇൻസ്റ്റഗ്രാം, യാഹൂ എന്നിവയ്ക്ക് നിർദ്ദേശം. ഇന്ത്യയിലും വിദേശത്തും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. “ബ്ലൂവെയ്ൽ ചാലഞ്ചസ് മൂലം കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലൂ വെയ്ൽ ഗെയിമോ, ഇതിന് സമാനമായ ഗെയിമോ സംബന്ധിച്ച എല്ലാ ലിങ്കുകളും ഉടനടി പിൻവലിക്കണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു”, വിവര സാങ്കേതിക വിദ്യ മന്ത്രാലയം ആഗസ്ത് 11 ന് പുറപ്പെടുവിച്ച ഉത്തരവിൽ […]

രവിശങ്കര്‍ പ്രസാദ്- ഫയല്‍ ഫോട്ടോ

ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും പിൻവലിക്കാൻ ഗൂഗിൾ, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, ഇൻസ്റ്റഗ്രാം, യാഹൂ എന്നിവയ്ക്ക് നിർദ്ദേശം. ഇന്ത്യയിലും വിദേശത്തും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

“ബ്ലൂവെയ്ൽ ചാലഞ്ചസ് മൂലം കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലൂ വെയ്ൽ ഗെയിമോ, ഇതിന് സമാനമായ ഗെയിമോ സംബന്ധിച്ച എല്ലാ ലിങ്കുകളും ഉടനടി പിൻവലിക്കണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു”, വിവര സാങ്കേതിക വിദ്യ മന്ത്രാലയം ആഗസ്ത് 11 ന് പുറപ്പെടുവിച്ച ഉത്തരവിൽ ആവശ്യപ്പെടുന്നു.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്നാണ് എല്ലാ പ്രധാന കമ്പനികൾക്കും കത്തയച്ചിരിക്കുന്നത്. 50 ദിവസം നീണ്ടുനിൽക്കുന്ന ആളെ കൊല്ലി ഗെയിമാണ് ബ്ലൂ വെയ്ൽ. ഗെയിമിന്റെ ഓരോ ഘട്ടത്തിലും ഇതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.

മുംബൈ, വെസ്റ്റ് മിഡ്നാപൂർ ജില്ലകളിലാണ് ഇപ്പോൾ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലൂ വെയ്ൽ ചാലഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമ നിർവ്വഹണ വിഭാഗത്തിന് അയച്ചുകൊടുക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ ആവശ്യപ്പെടുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Government asks google facebook microsoft others to remove blue whale links