scorecardresearch

യുപി ബിജെപിയില്‍ അഭിപ്രായ ഭിന്നത; യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്

വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Yogi, Maurya

ലഖ്നൗ: ഉത്തർപ്രദേശ് ബിജെപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം. ആദിത്യനാഥ് ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വാർത്തകൾ. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് ഓം മാഥൂർ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Advertisment

യുപി സർക്കാർ രൂപീകരണ സമയത്ത് തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്ന് മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തര വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാട് എടുത്തു. ഇതോടെ വകുപ്പ് യോഗിക്ക് തന്നെ നൽകി. ആഭ്യന്തരം, വിജിലൻസ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വഹിക്കുന്നത്. വർഷങ്ങളോളം ഗോരഖ്പുർ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ഇപ്പോൾ കുറ്റപ്പെടുത്തുന്നത്.

ഓക്സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് പണം കൊടുക്കാതെ വന്നതോടെ അവർ ഓക്സിജൻ വിതരണം നിർത്തിവച്ചതാണ് എഴുപതിലധികം കുഞ്ഞുങ്ങൾ മരിച്ചത് സർക്കാറിനെതിരെ വലിയ ജന രോഷത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. 63 ലക്ഷം രൂപയുടെ കുടിശികയാണ് ആശുപത്രി അധികൃതർ വരുത്തിയിരുന്നത്.

Uttar Pradesh Bjp Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: