/indian-express-malayalam/media/media_files/uploads/2017/08/gorakhpur-tragedy-yogi-adityanath005.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഗോരഖ്‌പൂരിലെ ബിആര്‍ഡി മെഡികല്‍ കോളേജില്‍ നടന്ന ശിശുമരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അത്ഭുതപ്പെടുത്താനോ ഉത്തരംമുട്ടിക്കുവാനോ മാത്രം ഒന്നുമില്ല. പക്ഷെ യോഗി ആദിത്യനാഥ് എന്ന എംപിയുടെ ചോദ്യങ്ങള്‍ തന്നെയാവും യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയെ ഏറെ കുഴയ്ക്കുക.
2003-2014 കാലഘട്ടത്തില്‍ ലോക്സഭ എംപിയായിരിക്കെ ചോദ്യോത്തരവേളകളിലായി ഇരുപത് തവണയാണ് യോഗി ആദിത്യനാഥ് മസ്തിഷ്കമരണങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. അതില്‍ പലതും അറുപതു കുട്ടികളുടെ മരണത്തില്‍ കലാശിച്ച അതെ കാര്യങ്ങളെക്കുറിച്ച് തന്നെയാണ് എന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനു ലഭിച്ച രേഖകള്‍ പറയുന്നത്.
ബിആര്‍ഡി മെഡിക്കല്‍ കൊളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, എഐഐഎംഎസിന്റെ ആവശ്യം, കൃത്യസമയത്തുള്ള കുത്തിവെപ്പ്, പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരാജയം എന്നിവയാണ് യോഗി ആദിത്യനാഥ് എംപി ലോക്‌സഭയില്‍ ഉയര്‍ത്തിയ പ്രധാന പ്രശ്നങ്ങള്‍.
വിഷയസംബാന്ധിയായി യോഗി ആദിത്യനാഥ് എട്ടു ചോദ്യങ്ങള്‍ ആരാഞ്ഞപ്പോള്‍ പന്ത്രണ്ടോളം തവണയാണ് ഇതേ വിഷയത്തിലുള്ള ചര്‍ച്ചകളില്‍ യോഗിയുടെ പേര് പ്രതിപാദിച്ചിരിക്കുന്നത്. 2003ല്‍ എന്‍സഫലൈറ്റുകളെക്കുറിച്ച് ആദ്യമായി സംസാരിച്ച യോഗി ആദിത്യനാഥ്. കിഴക്കന്‍ ഉത്തര്‍പ്രദേശിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും സംഭവിച്ചിട്ടുള്ളതായ മസ്തിഷ്ക മരണങ്ങളെ കുറിച്ചും സംസാരിക്കുന്നു. 2004ല്‍ മസ്തിഷ്കമരണങ്ങള്‍ പാരലമെന്റില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും പടരുന്ന രോഗത്തെപ്പറ്റിയുള്ള ചര്‍ച്ച തുടങ്ങി വച്ചതും യോഗി ആദിത്യനാഥ് തന്നെ.
2005ല്‍ വിഷയം വീണ്ടും ചര്‍ച്ചയായപ്പോള്‍ അന്നത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആന്‍പുമണി രാംദാസിനൊപ്പം മസ്തിഷ്കമരണത്തെ തടയുന്നതിനെപ്പറ്റി യോഗി ആദിത്യനാഥും സംസാരിച്ചു. 2004ല്‍ ജപ്പാനീസ് മസ്തിഷ്കമരണം കാരണം രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 367 പേര്‍ മരിച്ചപ്പോള്‍ അതില്‍ 228 മരണങ്ങള്‍ ഉത്തര്‍പ്രദേശില്‍ മാത്രമായി നടന്നതാന്. 2005ല്‍ രാജ്യത്ത് മസ്തിഷ്കമരണം സംഭവിച്ചത് 1,682 പേര്‍ക്കാണ്. ഇതില്‍ 1,500 മരണങ്ങള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മാത്രമായി 2005ല്‍ 937, 2006ല്‍ 431 ; 2007ല്‍ 516 ; 2008ല്‍ 410 ; 2009 ജൂലൈ വരെ മാത്രം 98 ആണ് മസ്തിഷ്ക മരണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.
അതെ പ്രസംഗത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മസ്തിഷ്കമരണം നിയന്തിക്കാനുള്ള പണം ഓരോ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നുണ്ട് എന്നും. എന്നാല്‍ സംസ്ഥാനങ്ങള്‍ പണം വിനിയോഗിക്കുന്നതില്‍ കാണിക്കുന്ന പിടിപ്പുകേടാണ് ശിശുമരണത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശും ബിഹാറും നേപ്പാളിന്‍റെ ഒരു വലിയ ഭാഗവുമടങ്ങുന്ന ആരോഗ്യസംരക്ഷണം ബിആര്‍ഡി മെഡിക്കല്‍ കോളേജിനു താങ്ങാവുന്നതിലും വലിയ ഭാരമാണെന്ന് അദ്ദേഹം പറഞ്ഞു. " ബിആര്‍ഡി മെഡിക്കല്‍ കോളേജിനു കുറഞ്ഞ സാമ്പത്തിക വിഭവങ്ങളാണ് ഉള്ളത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെയും ബീഹാറിന്‍റെയും നേപാളിന്‍റെ ഒരു വലിയ പ്രദേശത്തിന്‍റെയും ആരോഗ്യപരിപാലനം ബിആര്‍ഡി മെഡിക്കല്‍കോളേജിനു താങ്ങാവുന്നതിലും അപ്പുറമാണ്. " അദ്ദേഹം പറഞ്ഞു.
2011ഡിസംബറിലും നവംബര്‍ 2013ലും നടത്തിയ പ്രസംഗങ്ങളില്‍ അദ്ദേഹം പുതുക്കിയ മരണകണക്കുകളാണ് മുന്നോട്ടുവെക്കുന്നത്. 2009ല്‍ 784 മരണങ്ങള്‍ നടന്നയിടത്ത്; 2010ല്‍ അത് 514 ആയെന്നും നവംബര്‍ 2011ആവുമ്പോഴേക്ക് അത് 618 ആയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
2009ല്‍ നടത്തിയ പ്രസംഗത്തില്‍ കഴിഞ്ഞ പതിമൂന്നുവര്‍ഷമായി എല്ലാ വര്‍ഷവും താനീ വിഷയം ഉയര്‍ത്തുന്നതാണ് എന്നുപറഞ്ഞ യോഗി ആദിത്യനാഥ്. അവസാനമായി മസ്തിഷ്കമരണത്തില്‍ ചര്‍ച്ച ആവശ്യപ്പെടുന്നത് ഡിസംബര്‍ 2014ലാണ്. അന്ന് അദ്ദേഹം ഈ വിഷയത്തില്‍ കേന്ദ്രആരോഗ്യ മന്ത്രി ജെപി നഡയുടെ ശ്രദ്ധക്ഷണിക്കുകയുണ്ടായി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിലും മരണസംഖ്യയില്‍ യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല. മസ്തിഷ്കാഘാതം മൂലം ഉത്തര്‍പ്രദേശില്‍ മാത്രം 2014ല്‍ സംഭവിച്ചത് 661 മരണമാണ്. 2015ല്‍ 521പേരും 2016ല്‍ 694 പേരും ഇതേ രോഗംബാധിച്ചു മരിക്കുകയുണ്ടായി. ഈ വര്‍ഷം ജൂലൈ 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ സംഭവിച്ചത് 88 മസ്തിഷ്കമരണങ്ങളാണ്.
2004 മുതല്‍ 2017വരെയുള്ള കാലഘട്ടത്തില്‍ മസ്തിഷ്കമരണം രാജ്യത്ത് സംഭവിച്ചത് 15,315 മരണങ്ങളാണ്. ഇതില്‍ 54 ശതമാനം വരുന്ന 8,267 മരണങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമാണ് എന്നാണ് കണക്കുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.