ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചത് 63 കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 63 ലേക്ക് എത്തിയത്.

യോഗി ആദിത്യനാഥ്, ഗോരഖ്‌പൂർ, ഉത്തർപ്രദേശ്, കുട്ടികളുടെ മരണം, ഓക്സിജൻ കിട്ടാതെ മരണം

ചിത്രം: സഞ്ജയ് സൊങ്കർ

കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് ഉത്തർപ്രദേശ് സംസ്ഥാനത്ത് ഗോരഖ്പൂരിലുള്ള ബാബ രാഘവ് ദാസ് സ്മാരക മെഡിക്കൽ കോളേജിൽ ഉള്ളത്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ മാത്രം ഏതാണ്ട് 34 കുട്ടികൾ തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ മരിച്ചു.

Read More: ശ്വാസം കിട്ടാതെ കുട്ടികൾ മരിച്ച സംഭവം; യോഗി ആദിത്യനാഥ് രാജിവയ്ക്കണം എന്ന് ആവശ്യം

യോഗി ആദിത്യനാഥ്, ഗോരഖ്‌പൂർ, ഉത്തർപ്രദേശ്, കുട്ടികളുടെ മരണം, ഓക്സിജൻ കിട്ടാതെ മരണം

ചിത്രം: സഞ്ജയ് സൊങ്കർ

സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടില്ലെന്നതാണ് ഇപ്പോഴും തുടരുന്ന ആശങ്കയ്ക്ക് പ്രധാന കാരണം. ഇന്ന് രാവിലെയും മൂന്ന് കുട്ടികളുടെ മരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയും മരണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

യോഗി ആദിത്യനാഥ്, ഗോരഖ്‌പൂർ, ഉത്തർപ്രദേശ്, കുട്ടികളുടെ മരണം, ഓക്സിജൻ കിട്ടാതെ മരണം

ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നിന്നുള്ള ദൃശ്യം. ചിത്രം: സഞ്ജയ് സൊങ്കർ

സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അണുബാധയും കുട്ടികളുടെ വാർഡിൽ ഓക്സിജൻ ലഭിക്കാതിരുന്നതുമാണ് മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ആരോപണങ്ങളെ മുൻനിർത്തിയാണ് അന്വേഷണം.

ചിത്രം: വിശാൽ ശ്രീവാസ്തവ്

രണ്ട് ദിവസം മുൻപ് ആശുപത്രി സന്ദർശിച്ച യോഗി ആദിത്യനാഥ്, ഇവിടുത്തെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യോഗി ആദിത്യനാഥിന്റെ പാർലമെന്റ് മണ്ഡലത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ വാർഡും ഈ ഘട്ടത്തിൽ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

യോഗി ആദിത്യനാഥ്, ഗോരഖ്‌പൂർ, ഉത്തർപ്രദേശ്, കുട്ടികളുടെ മരണം, ഓക്സിജൻ കിട്ടാതെ മരണം

ആശുപത്രിക്ക് അകത്ത് നിന്നുള്ള ദൃശ്യം. ചിത്രം: സഞ്ജയ് സൊങ്കർ

കൃത്യമായി പണം നൽകാതിരുന്നതിനെ തുടർന്നാണ് ആശുപത്രിയിൽ ഓക്സിജൻ ആവശ്യത്തിന് ഇല്ലാത്ത സ്ഥിതി വന്നത്. അടുത്ത ജില്ലയിൽ നിന്നും ഓക്സിജൻ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുണ്ട്.

യോഗി ആദിത്യനാഥ്, ഗോരഖ്‌പൂർ, ഉത്തർപ്രദേശ്, കുട്ടികളുടെ മരണം, ഓക്സിജൻ കിട്ടാതെ മരണം

ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഒഴിഞ്ഞ ഓക്സിജൻ സിലിണ്ടറുകൾ. ചിത്രം: വിശാൽ ശ്രീവാസ്തവ്

അതേസമയം സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗി ആദിത്യനാഥ്, ഗോരഖ്‌പൂർ, ഉത്തർപ്രദേശ്, കുട്ടികളുടെ മരണം, ഓക്സിജൻ കിട്ടാതെ മരണം

കുട്ടികളുടെ വാർഡിന് പുറത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടം. ചിത്രം: സഞ്ജയ് സൊങ്കർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook