/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-12-copy.jpeg)
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചത് 63 കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 63 ലേക്ക് എത്തിയത്.
/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-1.jpg)
കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് ഉത്തർപ്രദേശ് സംസ്ഥാനത്ത് ഗോരഖ്പൂരിലുള്ള ബാബ രാഘവ് ദാസ് സ്മാരക മെഡിക്കൽ കോളേജിൽ ഉള്ളത്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ മാത്രം ഏതാണ്ട് 34 കുട്ടികൾ തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ മരിച്ചു.
Read More: ശ്വാസം കിട്ടാതെ കുട്ടികൾ മരിച്ച സംഭവം; യോഗി ആദിത്യനാഥ് രാജിവയ്ക്കണം എന്ന് ആവശ്യം
/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-6.jpg)
സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടില്ലെന്നതാണ് ഇപ്പോഴും തുടരുന്ന ആശങ്കയ്ക്ക് പ്രധാന കാരണം. ഇന്ന് രാവിലെയും മൂന്ന് കുട്ടികളുടെ മരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയും മരണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-3.jpg)
സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അണുബാധയും കുട്ടികളുടെ വാർഡിൽ ഓക്സിജൻ ലഭിക്കാതിരുന്നതുമാണ് മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ആരോപണങ്ങളെ മുൻനിർത്തിയാണ് അന്വേഷണം.
/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-131.jpeg)
രണ്ട് ദിവസം മുൻപ് ആശുപത്രി സന്ദർശിച്ച യോഗി ആദിത്യനാഥ്, ഇവിടുത്തെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യോഗി ആദിത്യനാഥിന്റെ പാർലമെന്റ് മണ്ഡലത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ വാർഡും ഈ ഘട്ടത്തിൽ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-820.jpeg)
കൃത്യമായി പണം നൽകാതിരുന്നതിനെ തുടർന്നാണ് ആശുപത്രിയിൽ ഓക്സിജൻ ആവശ്യത്തിന് ഇല്ലാത്ത സ്ഥിതി വന്നത്. അടുത്ത ജില്ലയിൽ നിന്നും ഓക്സിജൻ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2017/08/oxygen-cylinder-gorakhpur-hospital.jpeg)
അതേസമയം സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2017/08/gorakhpur-hospital-2.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.