ന്യൂഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രഥമ പരിഗണന ഗോപാലകൃഷ്ണ ഗാന്ധിക്കെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി.
“ഞങ്ങളുടെ ആദ്യ പരിഗണന ഗോപാലകൃഷ്ണ ഗാന്ധിക്കാണ് അല്ലാത്തപക്ഷം പ്രകാശ് അംബേദ്കറിനും. അതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും” രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു മുമ്പ് എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
Read More : ആരാണ് ഗോപാല്‍കൃഷ്ണ ഗാന്ധി ?
സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് രാവിലെമുതല്‍ തുടര്‍ന്നുവരികയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡ് യോഗം എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.
പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയോടു യോജിപ്പുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നതോടെ കൂടുതല്‍ തന്ത്രപരമായി കാര്യങ്ങള്‍ നീക്കാനാവും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സും ശ്രമിക്കുക.