ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. 18 പ്രതിപക്ഷ പാർട്ടികൾ ഐക്യകണ്ഠേനെയാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ തീരുമാനമെടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, സീതാറാം യെച്ചൂരി (സി.പി.എം) ഒമർ അബ്ദുള്ള (എൻസി), നരേഷ് അഗർവാൾ(എസ്.പി), സതീഷ് ചന്ദ്ര മിശ്ര (ബി എസ്പി) എന്നിവർ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനം അനുസരിച്ചു കഴിഞ്ഞ നാലു മുതൽ നാമനിർദേശ പത്രിക നൽകാം. എന്നാൽ, ഇതുവരെ ഭരണപക്ഷം ആരുടെയും പേരുകൾ നിർദേശിച്ചിട്ടില്ല. ജൂലൈ 18 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ