ഗൂഗിളില്‍ ലിംഗ സമത്വതത്തിന്റെ ആവശ്യമില്ലെന്ന് ഗൂഗിളിലെ മുതിര്‍ന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍. വിവേചനങ്ങള്‍ക്കെതിരെ, ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള ഗൂഗിളിന്റെ പദ്ധതികളെ വിമര്‍ശിച്ചുകൊണ്ട് ‘ഗൂഗിള്‍സ് ഐഡിയോളജിക്കല്‍ എക്കോ ചേമ്പര്‍’ എന്ന പേരിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഗൂഗിളിനകത്തു തന്നെ ഇതിനോടകം കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

‘ആണും പെണ്ണും തമ്മിള്ള ശാരീരിക-മാനസിക പ്രത്യേകതകള്‍ കാരണമാണ് ഐടി രംഗത്ത് സ്ത്രീകള്‍ കുറഞ്ഞുപോയത്. അല്ലാതെ ജോലിസ്ഥലത്തെ പക്ഷപാതമോ വിവേചനമോ അല്ല. അനാവശ്യമായാണ് ഇതിനെ ലിംഗ വിവേചനം എന്നു വ്യാഖ്യാനിക്കുന്നത്.’ ലിംഗസമത്വത്തിനും വര്‍ണ സമത്വത്തിനുമായുള്ള പ്രചരണം ഗൂഗിള്‍ അവസാനിപ്പിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് അഭികാമ്യം സാമൂഹ്യരംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് ഈ ഗൂഗിള്‍ എന്‍ജിനീയര്‍ പറയുന്നു. അദ്ദേഹത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പത്തു പേജുകളുള്ള കുറിപ്പിന്റെ പൂര്‍ണ രൂപം ഗിസ്‌മോഡോ ഡോട്ട് കോം പുറത്തു വിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ