ഇന്ത്യയുടെ നയങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനങ്ങളുമായി ചൈനീസ് സര്‍ക്കാരിന്‍റെ മുഖപത്രമായ ‘ഗോള്‍ഡന്‍ ടൈംസ്’. വ്യായാഴ്ച്ച പുറത്തുവന്ന പതിപ്പിലാണ് ഇന്ത്യ ഭൂട്ടാനെ ‘ഉപദ്രവിക്കുന്നത്’ നിര്‍ത്തണം എന്ന മുന്നറിയിപ്പോടെയുള്ള എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് ചെയ്യാന്‍ ഇന്ത്യ തയ്യാറാകാത്തപക്ഷം ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാവാനുള്ള സിക്കിമിന്‍റെ ശ്രമത്തെ ചൈന പിന്തുണയ്ക്കും എന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. സിക്കിമിന്‍റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ശബ്ദങ്ങള്‍ ചൈനയില്‍ ഉള്ളടുത്തോളം കാലം സിക്കിമിന്‍റെ സ്വാതന്ത്ര്യം എന്ന ആശയം വ്യാപിച്ചുകൊണ്ടിരിക്കും എന്നും സര്‍ക്കാര്‍ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.
‘ന്യൂഡല്‍ഹിയുടെ പ്രാദേശികമേധാവിത്വത്തെ’ രൂക്ഷമായി വിമര്‍ശിച്ച എഡിറ്റോറിയല്‍ ‘പ്രകോപനങ്ങള്‍ക്ക് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവരും’ എന്നും പറയുന്നു. ചരിത്രരേഖകള്‍ ചൂണ്ടിക്കാണിച്ചുള്ള ലേഖനത്തില്‍ ഇന്ത്യ സിക്കിമിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണത്തേയും വിമര്‍ശിക്കുന്നു. “1960 കളിലും 1970കളിലും സിക്കിം സ്വാതന്ത്ര്യത്തിനായി പോരുതിയിരുന്നു. അന്ന് ഇന്ത്യന്‍ സൈന്യം അതിനെ ക്രൂരമായി അടിച്ചുതകര്‍ക്കുകയായിരുന്നു. 1975ല്‍ ന്യൂഡല്‍ഹി സിക്കിം രാജാവിനെ സ്ഥാനഭ്രഷ്‌ടനാക്കുകയും സിക്കിം പാര്‍ലമെന്റിനെ സ്വാധീനിച്ച് ഇന്ത്യയുടെ ഭാഗമാവാനുള്ള അഭിപ്രായവോട്ടെടുപ്പ് നടത്തുകയും ആയിരുന്നു. ” ലേഖനം പറയുന്നു.
ദലൈ ലാമ വിഷയത്തെക്കുറിച്ചും പ്രതിപാദിച്ച ലേഖനം ” ദലൈ ലാമ വിഷയം മുന്നേതന്നെ ഊതിപെരുപ്പിച്ചതാണ്. ഇന്ത്യ ഇതു മുന്നോട്ട് വെക്കും എന്ന് ചൈനയ്ക്ക് നല്ല ധാരണയുണ്ട്. അത് ടിബറ്റിന്‍റെ കാര്യത്തില്‍ ഒരു വിധേനയുമുള്ള സ്വാധീനം ചെലുത്താന്‍ പോകുന്നില്ല ” എന്നും പറയുന്നു.
ഇന്ത്യ “സൈനീക ശക്തിയെക്കുറിച്ചുള്ള വിഡ്ഢിത്തം” ഉപേക്ഷിക്കണമെന്ന് ഒരു സുരക്ഷാവിദഗ്ദ്ധനെ ഉദ്ധരിച്ചുകൊണ്ടും ഗോള്‍ഡന്‍ ടൈംസ് ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1962 ലെതിനേക്കാള്‍ വളരെയേറെ മാറിയ സാഹചര്യമാണ് ഇന്നത്തേത് എന്നും അതില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാഗ്പോര്‍ മുറുകുന്നത്. 1962ലെ യുദ്ധത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ത്യ ചരിത്രപാഠം ഉള്‍കൊള്ളണം എന്നായിരുന്നു ചൈനയുടെ ആദ്യ പ്രസ്താവന. ഇതിനെ തിരിച്ചടിച്ച പ്രതിരോധ മന്ത്രി അരുണ്‍ ജൈറ്റ്ലി “1962ലെ ഇന്ത്യയില്‍ നിന്നും വ്യത്യസ്തമാണ് 2017 ലെ ഇന്ത്യ” എന്നും പറയുകയുണ്ടായി. ” ഇന്ത്യയെ പോലെ തന്നെ ചൈനയും 1962ല്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്ന് മറുപടി നല്‍കികൊണ്ട് ചൈനയും ഉടനടി തിരിച്ചടിച്ചു. .
ചൈനീസ് സഖ്യം സില്‍ഗുഡി ഇടനാഴി വഴി റോഡുനിര്‍മിക്കുകയാണ് എന്നും അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ ബാധിക്കുമെന്ന രീതിയില്‍ “പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്” ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് എന്നും ചൈന ആരോപിച്ചിരുന്നു. ”
“1890ലെ ചൈന-ബ്രിട്ടൺ കൺവെൻഷനെ അവഗണിക്കുകയാണ് ഇന്ത്യ. മൂന്നു രാജ്യങ്ങളുടെ നടുക്കായി ത്രികോണാകൃതിയിലാണ് ദോക്ലം സ്ഥിതി ചെയ്യുന്നത് എന്നാണ് ഇന്ത്യ പറയുന്നത്. അതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്”.” ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് ഗെന്‍ ശുവാങ്ങ് പറഞ്ഞു.
“1890 ലെ കൺവെൻഷൻ പറഞ്ഞത്, ഈ അതിർത്തിയിലെ സിക്കിം പ്രദേശം കിഴക്കൻ പർവതത്തിലാണ്. റോഡ് നിര്‍മാണം ഗിമ്പോച്ചി മലയില്‍ നിന്നും 2,000 മീറ്റര്‍ വിട്ടുമാറിയാണ് നടന്നത്.” ഗെന്‍ ശുവാങ്ങ് പറഞ്ഞു. സിക്കിം സമീപമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം നിലനില്‍ക്കുന്നത് മൂലം ഇന്ത്യ സന്ദർശിക്കുന്ന യാത്രക്കാര്‍ക്ക് അപായങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നൽകുന്നതിനുള്ള സാധ്യതകൾ പരിഗണിക്കുകയാണ് ചൈന എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ സുരക്ഷാ സ്ഥിതിയെ ആശ്രയിച്ചിരിക്കും എന്നും ചൈന പറയുന്നു.
ഇന്ത്യാ- ചൈന ബന്ധം വഷളാവുകയും അസ്വാസ്ഥ്യം ആരംഭിക്കുകയും ചെയ്യുന്നത് ഡോങ്ങ്ലോങ്ങ് എന്ന തന്ത്രപ്രധാനമായ സ്ഥലത്ത് റോഡ് നിര്‍മിക്കുവാനുള്ള ചൈനീസ് പദ്ധതിയെ തുടര്‍ന്നാണ്. ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഈ പ്രദേശത്തെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടുത്തിരുന്നു. സിക്കിം- ഭൂട്ടാന്‍- ടിബറ്റ് എന്നീ സ്ഥലങ്ങളുമായി എളുപ്പം ബന്ധപ്പെടാം എന്നാണു ഡോങ്ങ്ലോങ്ങിനെ തന്ത്രപ്രധാനമാക്കുന്നത്.