ആഗോള സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെയാണ് സ്വര്‍ണ വിലയില്‍ റെക്കോർഡ് ഇടിവ് സംഭവിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റപ്പോഴും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടപ്പോഴും അനുഭവിക്കാത്ത തകര്‍ച്ചയാണ് സ്വര്‍ണവിപണി ഇന്ന് അഭിമുഖീകരിച്ചത്.

മേയ് 16 നു ശേഷമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയായ 1.6 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഇന്ന് സംഭവിച്ചത്. ഉച്ച 12:03നു ഔണ്‍സിനു 1,242 ഡോളര്‍ ഉണ്ടായിരുന്ന സ്വര്‍ണവില വളരെ പെട്ടെന്നാണ് 1,236.43ലേക്ക് പതിച്ചത്. പെട്ടെന്നുണ്ടായ ഈ മാറ്റമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ആഗോളവിപണിയില്‍ സ്വര്‍ണം അളക്കുന്നത് ഔണ്‍സിലാണ്. ആ മാനദണ്ഡം തെറ്റിയതോ  അല്ലെങ്കില്‍ സാങ്കേതികമായ പിഴവുകളോ ആകാം സ്വര്‍ണവിപണിയെ ബാധിച്ച ഈ താഴ്ച്ചയ്ക്ക് കാരണം എന്നാണു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കംപ്യൂട്ടര്‍ സഹായത്തിലാണ് സ്വര്‍ണത്തിന്‍റെ വിനിമയം നടക്കുന്നത്.

എന്നാല്‍ രാത്രിയോടുകൂടി വിലനിലവാരം അല്‍പം ഭേദപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ