കൊച്ചി: അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ  ഓൺലൈൻ സ്വർണ വ്യാപാരത്തിൽ അഞ്ച് മുതൽ ആറ്  ബില്യൺ ഡോളറിന്റെ വരെ കച്ചവടം നടക്കുമെന്നാണ് സ്വർണ ജുവലറി ചില്ലറക്കച്ചവടക്കാരുടെ പ്രതീക്ഷ. ഡയമണ്ട്സും മറ്റു ര്തനക്കല്ലും മാറ്റിനിർത്തിയാൽ   ഓൺലൈനിലും അല്ലാതെയുമുളള മൊത്ത സ്വർണ്ണ വ്യാപാര  ഏകദേശം 30 ബില്യൻ ഡോളറിന്രേതാണ്.

ആഗോളസ്വർണത്തിന്റെ അഞ്ചിലൊന്ന് ഡിമാൻഡുളള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ സ്വർണം വാങ്ങുന്നവരിൽ മൂന്നിൽ രണ്ടു ഭാഗവും കർഷകരും ചെറിയ ഗ്രാമങ്ങളിൽനിന്നുളളവരുമാണ്. ഒരു സമ്പത്ത് എന്ന നിലയിലാണ് അവർ സ്വർണത്തെ കാണുന്നത്. മോർഗൻ സ്റ്റാൻലിയുടെ ഒരു പഠനത്തിൽ ഇന്ത്യൻ കുടുംബങ്ങൾക്ക് നേരിട്ടോ പരോക്ഷമായോ, ബാങ്ക് നിക്ഷേപങ്ങളെപ്പോലെ ഏകദേശം ഒരു ട്രില്യൺ ഡോളർ സ്വർണം കൈവശമുണ്ട്.

മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമല്ല, tier I, tier II നഗരങ്ങളിലും ഓൺലൈൻ ബ്രാൻഡഡ് ജുവലറി എന്ന ആശയം ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ജുവലറി വിൽപ്പനയിലെ ഓൺലൈൻ സംഭാവന 1-2 ശതമാനമാണ്. ഇത് അടുത്ത അഞ്ച് വർഷങ്ങളിൽ 3 -4 ശതമാനം ആയി വളരുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 3 മുതൽ 4 ശതമാനം നിരക്കിൽ 4 മുതൽ 5 ബില്യൺ ഡോളർ വരെ ഓൺലൈൻ വിൽപനയാണ് പ്രതീക്ഷിക്കുന്നതെന്ന് കല്യാൺ ജുവലേഴ്സ് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

ടി.എസ്.കല്യാണരാമൻ

2017 ഏപ്രിലിലാണ് കല്യാൺ ജുവലേഴ്സ് ഓൺലൈൻ ജുവലറി കമ്പനിയായ കന്ദേരെ ഏറ്റെടുത്തത്. കഴിഞ്ഞ വർഷമാണ് രത്തൻ ടാറ്റ ബെംഗളൂരു ആസ്ഥാനമായുളള ഓൺലൈൻ ജുവലറി സ്റ്റോറായ ബ്ലൂസ്റ്റോണിൽ നിക്ഷേപം നടത്തിയത്. ചെറിയ കടകളിൽനിന്നും സ്വന്തമായി നടത്തുന്ന കടകളിൽനിന്നും സ്വർണം വാങ്ങുന്ന പതിവ് ഇന്ത്യക്കാർ അവസാനിപ്പിച്ചു. ഇതിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് സ്വർണം വാങ്ങുന്നതിൽ പലർക്കും ഇപ്പോഴും വിശ്വാസക്കുറവുണ്ട്. പത്തു വർഷം കൊണ്ട് ഓൺലൈൻ സ്വർണ വ്യാപാരത്തിൽ 7-10 ശതമാനം വിൽപന ഉണ്ടാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) വ്യവസായ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.

40 ശതമാനം നഗരവാസികളും ഓൺലൈനിൽ സ്വർണം വാങ്ങുന്നതിന് മുൻപ് ഓൺലൈനിൽ പല സൈറ്റുകളും സെർച്ച് ചെയ്തിട്ടുണ്ട്. ഇവരിൽ നാലിലൊരു ഭാഗത്തിന് ബ്ലോഗുകളും മറ്റു ഓൺലൈൻ മാധ്യമങ്ങളും ആശയങ്ങൾ തേടുന്നതിനും ഓൺലൈനിലൂടെ സ്വർണം വാങ്ങുന്നതിന് പ്രചോദനമായിട്ടുണ്ടെന്നും കൗൺസിൽ റിപ്പോർട്ട് പറയുന്നു.

ടെക്നോളജിയുടെ വളർച്ചയും അനായാസം ഓൺലൈൻ ഷോപ്പിങ് ചെയ്യാമെന്നതും കൂടുതൽ ഉപഭോക്താക്കളെ ഇ-കൊമേഴ്സ് രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്. മൊത്തം സ്വർണ വിൽപനയുടെ 2% ത്തിൽ താഴെയാണ് ഓൺലൈൻ വിൽപനയെന്നും ഓൺലൈൻ വ്യാപാരം വരുംവർഷങ്ങളിൽ വളരെ വേഗത്തിൽ വളരുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

എം.പി.അഹമ്മദ്

ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ പ്രധാന ഇ-കൊമേഴ്സ് കമ്പനികളുമായി ഇതിനോടകം കൈകോർത്തിട്ടുണ്ട്. ഇത് 200 ശതമാനമായി വളർന്നു. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും അവർക്ക് മികച്ച സർവീസ് നൽകുന്നതിനും ഉടൻതന്നെ സ്വന്തം ഓൺലൈൻ ഇ-മൊകേഴ്സ് സൈറ്റ് പുറത്തിറക്കും. അടുത്ത രണ്ടു വർഷത്തിനകം ഓൺലൈൻ രംഗത്തുനിന്നും മൊത്തം വരുമാനത്തിന്റെ 10 ശതമാനം അധികം നേടാനാണ് പദ്ധതിയിടുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

ജോയ് ആലുക്കാസ്

ഓൺലൈനിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങൾ വാങ്ങുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പഴയ ഡിസൈനുകളിൽനിന്നും മാറി പുതിയവ പരീക്ഷിക്കാനും ഇന്ത്യയിൽ ഒരു വിഭാഗം തയാറാവുന്നുണ്ട്. പക്ഷേ ഭൂരിഭാഗം പേരും ഇപ്പോഴും വിലയ്ക്കും കയ്യിലെ ബജറ്റിനും അനുസരിച്ച് വാങ്ങുന്നവരാണെന്നും കല്യാണരാമൻ പറഞ്ഞു.

ഡബ്ല്യുജിസിയുടെ കണക്കനുസരിച്ച് ശക്തമായ സന്പദ്ഘടനയും നല്ല കാലവർഷം ഉണ്ടായിട്ടും ഈ വർഷത്തിലെ വാർഷിക സ്വർണ ഉപഭോഗം 650-750 ടൺ ആണ്. ഇത് 2016 ലെ 674 ടണ്ണിനു സമാനമാണ്. നോട്ടുനിരോധനം, വരുമാനം വെളിപ്പെടുത്തുന്നതിനുളള സ്കീമുകൾ, രാജ്യത്താകെ ചെറുകിട ജുവലറി കച്ചവടക്കാർ നടത്തിയ പണിമുടക്കുകൾ തുടങ്ങിയ കാരണങ്ങളാൽ 2016 ൽ സ്വർണത്തിന്റെ ഡിമാൻഡ് 2016 ൽ കഴിഞ്ഞ ഏഴു വർഷത്തെക്കാൾ താഴ്ന്നിട്ടുണ്ട്. 2015 ൽ സ്വർണത്തിനുള്ള ഡിമാൻഡ് 863 ടണ്ണായിരുന്നുവെന്നും ഡബ്ല്യുജിസിയുടെ വൃത്തങ്ങൾ പറയുന്നു.

ഡബ്ല്യുജിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ വരുമാനത്തിലെ ഒരു ശതമാനം വർധനവ് സ്വർണ ഡിമാൻഡിൽ 2.5 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ വിലയിലെ ഒരു ശതമാനം വർധനവ് ഉപഭോഗത്തിൽ 0.5 ശതമാനം താഴ്ചയാണ് ഉണ്ടാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ