ചെന്നൈ: 1100 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ്. പിഴയടയ്ക്കാമെന്ന് ആദായ നികുതിവകുപ്പിനെ ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലം അറിയിച്ചു കൊണ്ടാണ് കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തിയത്. ഇതോടെ നികുതിയിനത്തിൽ 330 കോടി രൂപയും പിഴ അടയ്ക്കേണ്ടി വരും.
നികുതി വെട്ടിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഗോകുലം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഏതാണ്ട് 60 തോളം ഇടത്താണ് ആദായനികുതി വകുപ്പ് സംഘം പരിശോധന നടത്തിയത്. ശ്രീ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലടക്കം ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതികളിലും പരിശോധന നടന്നു
കേരളത്തിലും തമിഴ്നാട്ടിലുമായി പരിശോധന പരിധിയിൽ ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് രംഗത്തെത്തിയത്.