Latest News

ബോ​ഫോ​ഴ്സ്: പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ

അറ്റോണി ജനറലിന്റെ നിയമോപദേശം മറികടന്നാണ് സിബിഐ അപ്പീൽ നൽകിയിരിക്കുന്നത്

ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്സ് കേ​സി​ലെ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. കേ​സി​ൽ പു​തി​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 12 വ​ർ​ഷ​ത്തി​നു ശേ​ഷം സി​ബി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അറ്റോണി ജനറലിന്റെ നിയമോപദേശം മറികടന്നാണ് സിബിഐ അപ്പീൽ നൽകിയിരിക്കുന്നത്.

2005 ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ​തെ​ളി​വു​ക​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യ​ട​ക്കം അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ട്ട കേ​സി​ൽ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. തെ​ളി​വു​ക​ളും വ​സ്തു​ത​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വി​ചാ​ര​ണ​പോ​ലു​മി​ല്ലാ​തെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. അ​തി​നാ​ൽ കേ​സി​ൽ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന് സി​ബി​ഐ അ​പ്പീ​ലി​ലൂടെ ആവശ്യപ്പെടുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Going against a g advice cbi moves sc to challenge bofors acquittals

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com