/indian-express-malayalam/media/media_files/uploads/2018/08/sabarmati-express-759.jpg)
Godhra carnage: Burnt bogies of Sabarmati Express train. *** Local Caption *** Godhra carnage: Burnt bogies of Sabarmati Express train. Express archive photo
ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ വച്ച് സബര്‍മതി ട്രെയിനിന്റെ ബോഗികള്‍ക്ക് തീയിട്ട സംഭവത്തില്‍ രണ്ടുപേര്‍ക്ക് കൂടി ജീവപര്യന്തം നല്‍കികൊണ്ട് പ്രത്യേക കോടതിയുടെ വിധി. ഗോധ്രാ സംഭവം ഗുജറാത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2015-16 കാലഘട്ടങ്ങളില്‍ വിവിധ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത അഞ്ചുപേരെയും പ്രത്യേക കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
ഫറൂഖ് ബന, ഇമ്രാന്‍ എന്നറിയപ്പെടുന്ന ഷേരു ബതിക് എന്നിവര്‍ കുറ്റക്കാരാണ് എന്ന് പ്രത്യേക കോടതി കണ്ടെത്തുകയും ഇരുവരെയും ജീവപര്യന്തം തടവിന് വിധിക്കുകയുമായിരുന്നു എന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍എന്‍ പ്രജാപതി പറഞ്ഞു. കേസിന്റെ വിചാരണ നടന്ന സബര്‍മതി ജെയിലില്‍ വച്ച് തന്നെയാണ് വിധിയും പുറപ്പെടുവിച്ചത്.
അമ്പതിന് മുകളില്‍ പ്രായം തോന്നിക്കുന്ന ബാനയെ 2016 മേയില്‍ ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ പ്രധാന ഗൂഡാലോചന ഇയാളുടെതാണ് എന്നാണ് ഗുജറാത്ത് പൊലീസ് ആരോപിക്കുന്നത്. 2002ല്‍ ട്രെയിന്‍ കത്തിച്ച നാള്‍ മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഗോധ്രാ മുനിസിപ്പാലിറ്റിയിലെ പോളന്‍ ബസാര്‍ പ്രദേശത്തെ കോര്‍പ്പറേറ്റര്‍ കൂടിയായിരുന്നു ഇയാള്‍. ഫിബ്രവരി 26ന് ബാനയും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള അമന്‍ ഗസ്റ്റ് ഹൗസില്‍ ഗൂഡാലോചന നടത്തി എന്നാണ് ആരോപിക്കപ്പെടുന്നത്.
നീണ്ട പത്ത് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ബാന പല സ്ഥലങ്ങളില്‍ വച്ച് അയാളുടെ കുടുംബത്തെ കാണുന്നുണ്ടായിരുന്നു. പഞ്ചമഹല്‍ ജില്ലയിലെ ടോള്‍ പ്ലാസയില്‍ കുടുംബാംങ്ങളെ കാണാന്‍ കാത്തിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ഇമ്രാന്‍ എന്ന ഷേരു ബട്ടൂക് ഗോധ്രയില്‍ ഗൂഡാലോചനയിലും ട്രെയിന്‍ കത്തിച്ചതിലും പങ്കാളിയായിരുന്നു എന്ന് ഗുജറാത്ത് പൊലീസ് ആരോപിക്കുന്നു. 2016ല്‍ മഹാരാഷ്ട്രയിലെ മലെഗാവില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റ് വരിച്ച ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കസം ഭമേഡി, ഫറൂഖ് ധന്തീയ എന്നിവരുടെ കുറ്റം തെളിയിക്കാനാകാത്തതിനാല്‍ കോടതി വെറുതെവിട്ടു. നേരത്തെ ഗോധ്രാ കേസുമായി ബന്ധപ്പെട്ട് 31 പേരെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. അതില്‍ പതിനൊന്ന് പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ 20 പേര്‍ക്ക് ജീവപര്യന്തം ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.