/indian-express-malayalam/media/media_files/uploads/2019/12/CT-Ravi-Karnataka.jpg)
ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കെ വിവാദ പ്രസ്താവനയുമായി കര്‍ണാകടയിലെ ബിജെപി മന്ത്രി സി.ടി.രവി. 'രാജ്യത്തെ ഭൂരിപക്ഷത്തിന്റെ ക്ഷമ നശിച്ചാല്‍ ഗോധ്രയ്ക്കു സമാനമായ സ്ഥിതിവിശേഷമാണ്' ഉണ്ടാവുകയെന്നു മന്ത്രി പറഞ്ഞു.
''ഈയൊരു ചിന്താഗതിയാണു ഗോധ്രയില്‍ ട്രെയിനിനു തീവച്ചതും കര്‍സേവകരെ ചുട്ടുകൊന്നതും. കാരണം ഇവിടുത്തെ ഭൂരിപക്ഷ സമുദായം ക്ഷമാശീലരാണ്. നിങ്ങള്‍ എല്ലായിടത്തും തീ പടര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ക്ഷമ നശിച്ചപ്പോള്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ പിന്നിലോട്ടു നോക്കാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. ഞങ്ങളുടെ ക്ഷമയെന്നതു ഞങ്ങളുടെ കഴിവുകേടല്ല. നിങ്ങള്‍ എങ്ങനെയാണു പൊതുമുതല്‍ നശിപ്പിക്കുന്നതെന്നും രാജ്യത്ത് തീകൊളുത്തുന്നതെന്നും ഞങ്ങള്‍ കാണുന്നുണ്ട്,'' പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു. കര്‍ണാടകയിലെ വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണു സി.ടി. രവി.
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ശ്രമിച്ചാല്‍ പ്രതിഷേധം ആളിക്കത്തുമെന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു.ടി.ഖാദര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
''കര്‍ണാടകയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായാണു സോഷ്യല്‍ മീഡിയയില്‍നിന്ന് അറിഞ്ഞത്. നിയമം നടപ്പാക്കിയാല്‍ കര്‍ണാടക പൊട്ടിത്തെറിക്കും,'' ഖാദര്‍ പറഞ്ഞു.
അതിനിടെ, പ്രക്ഷോഭര്‍ക്കെതിരായ മന്ത്രി സി.ടി.രവിയുടെ പ്രതികരണത്തിന്റെ വീഡിയോ വൈറലായി. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രകോപനപരവും ഭീഷണിയമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു എംഎല്‍എ പറഞ്ഞു. പൊലീസ് അടിയന്തരമായി ക്രിമിനല്‍ കേസെടുത്ത് മന്ത്രിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കണം. ഭരണപദവി വഹിക്കുന്ന അദ്ദേഹം ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.