scorecardresearch

ഗോവ നിശാക്ലബ് ദുരന്തം: ലുത്ര സഹോദരന്മാർക്ക് ക്ലബിന്മേൽ പൂർണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് പോലീസ്

നിശാക്ലബിലെ സുരക്ഷാ ക്രമീകരണങ്ങൾ, അനുമതികൾ, അവിടെ നടക്കുന്ന പരിപാടികൾ എന്നിവയുടെ നിയന്ത്രണം ഉടമകളായ ലുത്ര സഹോദരന്മാർക്കായിരുന്നുവെന്നാണ പോലീസ് പറയുന്നത്

നിശാക്ലബിലെ സുരക്ഷാ ക്രമീകരണങ്ങൾ, അനുമതികൾ, അവിടെ നടക്കുന്ന പരിപാടികൾ എന്നിവയുടെ നിയന്ത്രണം ഉടമകളായ ലുത്ര സഹോദരന്മാർക്കായിരുന്നുവെന്നാണ പോലീസ് പറയുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Luthra brothers

ലുത്ര സഹോദരന്മാർ

പനജി: ഗോവയിലെ അർപോറയിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലുത്ര സഹോദരന്മാർക്കെതിരെ കുരുക്ക് മുറുക്കി ഗോവ പോലീസ്. നിശാക്ലബിന്റെ പ്രവർത്തനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളിലും സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്ക് പൂർണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.

Advertisment

Also Read: ആണവോർജ മേഖലയിൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു; ശാന്തി ബില്ലിൽ സുപ്രധാന ഭേദഗതികൾക്കൊരുങ്ങി കേന്ദ്രം

തായ്‌ലൻഡിലേക്ക് കടന്ന ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഗോവ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഗോവയിലേക്ക് കൊണ്ടുപോകുന്നതിനായി ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ നിന്ന് പോലീസ് ട്രാൻസിറ്റ് റിമാൻഡ് നേടി.

നിശാക്ലബിലെ സുരക്ഷാ ക്രമീകരണങ്ങൾ, അനുമതികൾ, അവിടെ നടക്കുന്ന പരിപാടികൾ എന്നിവയുടെ നിയന്ത്രണം ഉടമകളായ ലുത്ര സഹോദരന്മാർക്കായിരുന്നുവെന്നാണ പോലീസ് പറയുന്നത്. ഡിസംബർ 6-ന് രാത്രി തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ, വെറും 90 മിനിറ്റിനുള്ളിൽ ഇവർ തായ്‌ലൻഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും രാജ്യം വിടുകയും ചെയ്തു. അന്വേഷണത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറാനാണ് ഇവർ ശ്രമിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Also Read: ബോണ്ടി ബീച്ച് വെടിവെപ്പ്; പ്രതികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

മതിയായ സുരക്ഷാ സംവിധാനങ്ങളോ അഗ്നിശമന ഉപകരണങ്ങളോ ഇല്ലാതെയാണ് ക്ലബ് പ്രവർത്തിച്ചിരുന്നത്. അപകടസമയത്ത് ഏകദേശം 150-ഓളം പേർ ക്ലബിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദുരന്തത്തിൽ ടൂറിസ്റ്റുകളും ജീവനക്കാരുമടക്കം 25 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച ഇലക്ട്രിക് പൈറോഗണ്ണുകളിൽ നിന്നുള്ള തീപ്പൊരി മേൽക്കൂരയിലേക്ക് പടർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Also Read: സിഡ്നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്: 15 മരണം, നിരവധി പേർക്ക് പരിക്ക്

പ്രതികളെ ഇന്ന് ഗോവയിലെത്തിക്കും. തുടർന്ന് അഞ്ജുന പോലീസ് സ്റ്റേഷനിൽ വെച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കും. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. അതിനിടെ, ലുത്ര സഹോദരന്മാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇവർക്ക് തായ്‌ലൻഡിൽ ബിസിനസ് താൽപ്പര്യങ്ങളൊന്നുമില്ലെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വിദേശത്തേക്ക് കടന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

Read More: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: ആരുടെയെങ്കിലും ദുർവാശിക്ക് വേണ്ടി നിയമം നിർമ്മിക്കരുതെന്ന് പ്രിയങ്ക ഗാന്ധി

Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: