/indian-express-malayalam/media/media_files/uploads/2019/03/Goa-Floor-Test.jpg)
പനജി: ഗോവയില്‍ അധികാരം നിലനിര്‍ത്തി ബിജെപി സര്‍ക്കാര്‍. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചപ്പോള്‍ കോണ്‍ഗ്രസിനുള്ളത് 15 വോട്ടുകള്‍.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി - 3 (ജിഎഫ്പി), മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി- 3 (എംജിപി), സ്വതന്ത്രര്‍ -3 എന്നിവരുടെ പിന്തുണയോടെയാണ് ബിജെപി വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്. ബിജെപിയുടെ അംഗബലം 11 ആണ്. അതേസമയം, എന്‍സിപിയുടെ ഒരു എംഎല്‍എയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് 15 വോട്ടുകള്‍ സ്വന്തമാക്കിയത്. 14 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് മാത്രമുള്ളത്.
Read: അർധ രാത്രിയില്‍ അധികാരത്തില്‍; പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു
തിങ്കളാഴ്ച രാത്രിയാണ് പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. മനോഹര്‍ പരീക്കറുടെ മരണശേഷമാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രി കസേരയിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
40 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവയ്ക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ സഭയുടെ അംഗബലം 36 ആയി കുറഞ്ഞു.
ആ​ർഎ​സ്എ​സ്​ ബ​ന്ധ​മു​ള്ള ഡോ.പ്ര​മോ​ദ്​ സാ​വ​ന്തി​നെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി ബിജെ​പി ക​ണ്ടെ​ത്തി​യെ​ങ്കി​ലും സ​ഖ്യ​ക​ക്ഷി​ക​ളും സ്വ​ത​ന്ത്ര​രും ആ​ദ്യം അം​ഗീ​ക​രി​ച്ചി​ല്ല. മു​ഖ്യ​നാ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ള്ള മ​ഹാ​രാ​ഷ്​​ട്ര​വാ​ദി ഗോ​മ​ന്ത​ക്​ പാ​ർ​ട്ടി (എംജിപി) എംഎ​ൽഎ സു​ദി​ൻ ധാ​വ​ലി​ക​ർ പി​ണ​ങ്ങി​പ്പോ​യി. പി​ന്നീ​ട്​ ച​ർ​ച്ച​ക​ൾ​ക്കും പ​രീ​ക്ക​റു​ടെ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്കും സു​ദി​ൻ ധാ​വ​ലി​ക്ക​റും എംജിപി അ​ധ്യ​ക്ഷ​ൻ ദീ​പ​ക്​ ധാ​വ​ലി​ക്ക​റും പോ​യി​ല്ല. എ​ന്നാ​ൽ, പാ​ർ​ട്ടി എംഎ​ൽഎ​മാ​ർ മ​നോ​ഹ​ർ അ​സ​ഗ​വ​ങ്ക​റും ദീ​പ​ക്​ പ​വ​സ്​​ക​റും സ​ജീ​വ​മാ​യി​രു​ന്നു. മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​ർ ഒ​പ്പം നി​ന്ന​തോ​ടെ ഗോ​വ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി (ജിഎ​ഫ്പി) അ​ധ്യ​ക്ഷ​ൻ വി​ജ​യ്​ സ​ർ​ദേ​ശാ​യി ക​രു​ത്താ​ർ​ജി​ക്കു​ക​യും ചെ​യ്​​തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us