scorecardresearch

ബലാത്സംഗ കേസിൽ മാധ്യമപ്രവർത്തകൻ തരുൺ തേജ്പാൽ കുറ്റവിമുക്തൻ

ഹോട്ടൽ ലിഫ്റ്റിൽ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

ഹോട്ടൽ ലിഫ്റ്റിൽ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

author-image
WebDesk
New Update
Tarun Tejpal

പനജി: മാധ്യമപ്രവർത്തകനും തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കി ഗോവയിലെ സെഷൻസ് കോടതി. 2013 ൽ ഹോട്ടൽ ലിഫ്റ്റിൽ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

Advertisment

കർക്കശവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് കോടതിയോട് ഞാൻ നന്ദി പറയുന്നതായി വിധിക്കുശേഷം തരുൺ തേജ്‌പാൽ പ്രതികരിച്ചു. കഴിഞ്ഞ ഏഴര വർഷമായി താനും കുടുംബവും തെറ്റായ ആരോപണത്തിന്റെ പേരിൽ വ്യക്തിഗത ജീവിതത്തിലും പ്രൊഫഷണൽ രംഗത്തും ഏറെ മുറിവേൽക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേസിൽ 2013 നവംബർ 30 നാണ് തരുൺ തേജ്‌പാൽ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ബലാത്സംഗം, ലൈംഗികാതിക്രമം അടക്കമുളള കുറ്റങ്ങൾ തരുണിനെതിരെ ചുമത്തിയിരുന്നു. 2014 ഫെബ്രുവരിയിൽ ഗോവ പൊലീസിലെ ക്രൈംബ്രാഞ്ച് 2,846 പേജുളള കുറ്റപത്രം സമർപ്പിച്ചു. ക്യാമറയിൽ ചിത്രീകരിച്ച വിചാരണവേളയിൽ 71 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും അഞ്ച് പ്രതി സാക്ഷികളെ ക്രോസ് വിസ്താരം നടത്തുകയും ചെയ്തു.

Read More: Coronavirus India Live Updates: വീണ്ടും നാലായിരം കടന്ന് മരണം; പുതിയ 2.59 ലക്ഷം രോഗികൾ

Advertisment

ഏപ്രിൽ 27 നായിരുന്നു കേസിൽ വിധി പറയേണ്ടിയിരുന്നത്. എന്നാൽ വിധി പറയുന്നത് കോടതി മേയ് 12 ലേക്ക് മാറ്റി. ബുധനാഴ്ച വിധി പറയുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവച്ചു.

Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: