പനാജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ തുടരുവെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. നേരത്തേയും ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഗോവയില്‍ അധികാരത്തിലുള്ള ബിജെപി സഖ്യത്തിന് മതിയായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. പരീക്കര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറാണ് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് നീക്കത്തിന് പിന്നാലെ ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ബിജെപിയുടെ എംഎല്‍എയായിരുന്ന ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ സഭയില്‍ ബിജെപിയുടെ അംഗബലം 13 ആയി കുറഞ്ഞിരുന്നു. 40 അംഗ നിയമസഭയാണ് ഗോവയിലേത്.മഹാഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത കോണ്‍ഗ്രസിന് 14 എംഎല്‍എമാരുണ്ട്.

ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് ഡിസൂസ അന്തരിച്ചത്. ബിജെപിയുടെ അംഗബലം വീണ്ടും കുറയുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ