scorecardresearch

അർധ രാത്രിയില്‍ അധികാരത്തില്‍; പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു

മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ പിന്തുണ ലഭിക്കുന്നതിന് മുൻപേയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്

മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ പിന്തുണ ലഭിക്കുന്നതിന് മുൻപേയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്

author-image
WebDesk
New Update
Goa CM, ഗോവ മുഖ്യമന്ത്രി, പ്രമോദ് സാവന്ത്, Pramod Sawant, ie malayalam, ഐഇ മലയാളം

പനജി: അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു.

Advertisment

പരീക്കറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ പ്രമോദ് സാവന്തിനെ ബിജെപി തീരുമാനിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വിശ്വജിത്ത് റാണെയെ ഒഴിവാക്കിയാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിച്ചത്.

Read: സംഘപരിവാറിന്റെ പ്രിയപുത്രൻ, ഗോവ നെഞ്ചേറ്റിയ ‘മതേതരൻ’

ഗോവയിൽ പാർട്ടിക്കകത്ത് കൂടുതൽ സ്വീകാര്യൻ പ്രമോദ് സാവന്തായിരുന്നു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വിശ്വസ്തനായിരുന്നു പ്രമോദ്. ആർഎസ്എസിനും പ്രിയങ്കരനായിരുന്നു ഇദ്ദേഹം. എന്നാൽ ഗോവയിൽ സർക്കാരിൽ നിർണായക സ്വാധീനമുളള സ്വതന്ത്രന്മാരും ബിജെപിയുടെ ഘടകകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായിരുന്നു വിശ്വജിത്ത് റാണെയുടെ കരുത്ത്.

അതേസമയം, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് വീണ്ടും രാജ് ഭവനിലെത്തി. തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന ആവശ്യം അവർ വീണ്ടും ഗവർണർക്ക് മുന്നിൽ വച്ചു.

Advertisment

Read: പരീക്കര്‍ക്ക് വിട ചൊല്ലി രാഷ്ട്രീയ നേതാക്കള്‍; ഗോവയുടെ പ്രിയപുത്രനെന്ന് രാഹുല്‍

എന്നാൽ ഗവർണർ മൃദുല സിൻഹ, കോൺഗ്രസ് നേതാക്കൾക്ക് സന്ദർശന അനുമതി നൽകിയില്ല. ഇതേ തുടർന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് കവലേക്കർ അടക്കം രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. തങ്ങളുടെ അവകാശമാണ് ഗവർണർ നിഷേധിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് ഗവർണറെ കണ്ട നേതാക്കൾ സർക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിച്ച് കത്ത് നൽകി.

ഗോവയിൽ 40 സീറ്റുകളാണ് ഉളളത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 14 അംഗങ്ങളുളള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 12 അംഗങ്ങളുണ്ട്. മൂന്ന് സീറ്റുകൾ വീതമുളള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുടെ പിന്തുണ ബിജെപിക്കാണ്. പുറമെ, മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണക്കുന്നുണ്ട്.

Bjp Manohar Parrikar Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: