scorecardresearch

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നില അതീവ ഗുരുതരം

ഗോവയിൽ ഭരണരംഗത്ത് വീണ്ടും ചരടുവലികൾ തുടങ്ങി

ഗോവയിൽ ഭരണരംഗത്ത് വീണ്ടും ചരടുവലികൾ തുടങ്ങി

author-image
WebDesk
New Update
Goa, CM Manohar Parrikar, Goa private clinic, Manohar Parrikar, Manohar Parrikar pancreatic ailment,

പനജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി  തുടരുന്നു. പാൻക്രിയാസിൽ ക്യാൻസർ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായത്.

Advertisment

അമേരിക്കയിൽ ചികിത്സയ്ക്കായി പോയിരുന്ന പരീക്കർ, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തിരിച്ചെത്തിയത്. വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ദിവസം പനി ബാധിച്ചതോടെ നില കൂടുതൽ വഷളായി.

മനോഹർ പരീക്കറുടെ ആരോഗ്യനിലയിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന് ബിജെപി അറിയിച്ചു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നതായും മറ്റ് പ്രശ്നങ്ങളില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി.

ഗോവയിൽ ഘടകക്ഷിയായ എംജിപിയുടെ നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന സുദ്ദീൻ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതല നൽകാനാണ് ബിജെപി ആലോചിക്കുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Advertisment
Bjp Manohar Parrikar Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: