ന്യൂഡല്‍ഹി: മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ പ്രമോദ് സാവന്ത് അർധ രാത്രിയില്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഗോവയില്‍ മറ്റൊരു അർധ രാത്രിയിലും രാഷ്ട്രീയ വഴിത്തിരിവ്. ബിജെപിയുമായുളള സഖ്യം വിടുമെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ (എംജിപി) മൂന്ന് എംഎല്‍എമാരില്‍ 2 പേരെ ബിജെപിയിൽ എത്തിച്ചു. ഇതോടെ 36 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 14 ആയി.

മനോഹർ അജ്ഗോൻകർ, ദീപക് പവാസ്കർ എന്നിവരാണ് ബിജെപിയിൽ ലയിക്കുകയാണെന്ന് വ്യക്തമാക്കി സ്പീക്കർ മൈക്കൾ ലാബോയ്ക്ക് കത്ത് നൽകിയത്. ബുധനാഴ്ച പുല‍ർച്ചെ ഒരു മണിയോടെയാണ് എജിപി എംഎൽഎമാർ ലയനം പ്രഖ്യാപിച്ചത്.

Read: അനായാസം ഗോവ കടന്ന് ബിജെപി; വിശ്വാസ വോട്ടെടുപ്പില്‍ 20 എംഎല്‍എമാരുടെ പിന്തുണ

മനോഹർ നിലവിൽ ഗോവയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ്. എംജിപിയുടെ മൂന്നാമത്തെ എംഎൽഎ ആയ സുധിൻ ദവാലികർ കത്തിൽ ഒപ്പുവച്ചിട്ടില്ല. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികർ. മൂന്നിൽ രണ്ട് എംഎൽഎമാരും കൂറുമാറിയതിനാൽ കൂറുമാറ്റ നിരോധന നിയമം ഇവർക്കെതിരെ നിലനിൽക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook