Latest News

ഗോവയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീംകോടതി; പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല

മനോഹർ പരീക്കറെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച ഗവർണർ മൃദുല സിൻഹയുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ വിമർശനം.

Supreme Court, സുപ്രീം കോടതി, IIT, JEE advanced, josaa, josaa.nic.in, JEE advanced 2017, iit admission, JEE Advanced 2017, ഐഐടി പ്രവേശനം, ജെഇഇ അഡ്വാൻസ് 2017, ഐഐടി അഡ്മിഷൻ, IIT admission, jee news, iit jee news, joint entrance exam, education news

ന്യൂഡൽഹി: ഗോവ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടത്തണമെന്ന് നിർദേശിച്ച കോടതി കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കി വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജഗ്ദീഷ് കേഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മനോഹർ പരീക്കറെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച ഗവർണർ മൃദുല സിൻഹയുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ വിമർശനം. ഒപ്പമുളള എംഎൽഎമാരുടെ എണ്ണം ഗവർണറെ അറിയിക്കാത്തതെന്തെന്നു കോടതി ചോദിച്ചു. പരീക്കറുടെ സത്യപ്രതിജ്ഞ ഇന്നു നടക്കാനിരിക്കെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. അതേസമയം, പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് കോടതി സ്റ്റേ അനുവദിച്ചില്ല.

40 അംഗ നിയമസഭയിൽ 17 സീറ്റുളള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റേ ഉളളൂവെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രിസ്ഥാനം രാജിവച്ച മനോഹർ പരീക്കറുടെ സത്യപ്രതിജ്ഞ ഇന്നു വൈകിട്ട് രാജ്ഭവനിലാണ് നടക്കുക. എട്ടു മന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേൽക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Goa assembly elections 2017goa live updates manohar parrikar bjp swearing in congress vishwajit rane governor digvijaya singh supreme court vijai sardesai mgp gfp

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express