ദില്ലി: സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഇന്ത്യയില്‍ ഗോവയും കേ​ര​ളവും മുന്നിൽ. ഇ​ന്ത്യ​യു​ടെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ഗോ​വ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് കേരളം ര​ണ്ടാം സ്ഥാ​ന​ത്തുമാണ്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ദാ​രി​ദ്ര്യം, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ സം​ര​ക്ഷ​ണം എ​ന്നീ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​യാ​റാ​ക്കി​യ ലിം​ഗാ​നു​ഭ​ദ്ര​ത സൂ​ചി​ക​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ട്ടി​ക രാ​ജ്യ​ത്ത് ത​യാ​റാ​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് 2011 ലെ ​സെ​ൻ​സ​സ് അ​ട​ക്കം 170 സൂ​ചി​ക​ക​ൾ പ​രി​ശോ​ധി​ച്ചു. പ്ലാ​ൻ ഇ​ന്ത്യ ത​യാ​റാ​ക്കി​യ പ​ട്ടി​ക വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

റാ​ങ്കിം​ഗി​ൽ ഗോ​വ‍​യ്ക്ക് 0.656 പോ​യി​ന്‍റാ​ണ് ല​ഭി​ച്ച​ത്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ (0.5314) മു​ക​ളി​ലാ​ണ്. കേ​ര​ള​വും ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 0.634 പോ​യി​ന്‍റാ​ണ് കേ​ര​ളം നേ​ടി​യ​ത്. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യി​ലും കേ​ര​ള​മാ​ണ് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ന്നി​ൽ.

കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാർഖണ്ഡും ഉത്തർ പ്രദേശും ഡൽഹിയുമാണ് ബിഹാറിന് മുമ്പുള്ളത്.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി സ്ത്രീ​സു​ര​ക്ഷ​യി​ൽ ഏ​റ്റ​വും പി​ന്നി​ലാ​ണെ​ന്ന വി​വ​ര​മാ​ണ് പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ പി​ന്നാ​ക്ക​മാ​ണ്. പ​ട്ടി​ക​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഏ​റ്റ​വും പി​ന്നി​ലാ​ണ്. യു​പി 0.434 പോ​യി​ന്‍റു​മാ​യി 29-ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഡ​ൽ​ഹി​യാ​ണ് യു.​പി​ക്ക് മു​ക​ളി​ലാ​യു​ള്ള​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook