പനജി: പറന്നുയരാൻ തുടങ്ങുന്നതിനിടെ ഗോവയിൽ മിഗ് 29കെ വിമാനത്തിന് തീപിടിച്ചു. ട്രെയിനി പൈലറ്റ് ഉടൻ തന്നെ വിമാനത്തിൽ നിന്ന് രക്ഷാമാർഗം ഉപയോഗിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണ കുറിപ്പിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. “ഗോവയിൽ പരിശീലനത്തിനായി പറന്ന മിഗ് 29കെ വിമാനം അപകടത്തിൽ പെട്ടു. ട്രെയിനി പൈലറ്റ് രക്ഷപ്പെട്ടു. തീ നിയന്ത്രണ വിധേയമായി”, അവർ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ നേവിയുടെ പ്രത്യേക സംഘം റൺവേയിൽ തകരാറുകൾ പരിഹരിക്കുന്നതിനാൽ ഗോവയിലേക്കുള്ള എല്ലാ വിമാനങ്ങളും വൈകുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ