ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ ദമാസ്പൂര്‍ ഗ്രാമത്തില്‍ മുസ്ലിം കുടുംബത്തെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിച്ചു. 20ഓളം വരുന്ന യുവാക്കളാണ് വീട് കയരി ആക്രമണം നടത്തിയത്. ഹോളി ദിനത്തില്‍ വൈകിട്ടോടെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. മുസ്ലിം കുടുംബത്തിലെ ചില യുവാക്കള്‍ ക്രിക്കറ്റ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്.

പ്രതികളില്‍ ചിലര്‍ മുസ്ലിം യുവാക്കളോട് ‘പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്ക്’ എന്ന് പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ വന്ന മുഹമ്മദ് സാജിദും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്.

പരിക്കേറ്റവരിൽ ഒരാളായ ഷാഹിദിന്റെ മൊഴിയനുസരിച്ച്​ തെരുവിൽ ക്രിക്കറ്റ്​ കളിച്ചുകൊണ്ടിരുന്ന ഷാഹിദ്​ ഉൾപ്പടെയുള്ളവരോട്​ കളി നിർത്താൻ ഒരു സംഘം ആളുകൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന്​ തയാറാകാതിരുന്നതോടെ ഇരുമ്പ്​ കമ്പികളും ഹോക്കി സ്​റ്റിക്കുകളും ഉപയോഗിച്ച്​ മർദിക്കുകയായിരുന്നു. മർദിക്കരുതെന്ന്​ നിരവധി തവണ ആവശ്യപ്പെ​ട്ടെങ്കിലും ചെവിക്കൊള്ളാൻ സംഘം തയാറായില്ല. മർദനത്തിൽ നിന്ന്​ രക്ഷപ്പെടാൻ ഓടിയവരെ പിന്തുടർന്ന്​ അക്രമികൾ അടിച്ചതായും ഷാഹിദ്​ വ്യക്​തമാക്കുന്നു.

പിന്നീട്​ ഷാഹിദി​െ​ൻറ ബോധം മറഞ്ഞതിന്​ ശേഷമാണ്​ മർദനം നിർത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ പൊലീസിൽ പരാതി നൽകിയപ്പോൾ നടപടിയെടുക്കാൻ ആദ്യം തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. വീട്ടില്‍ നിന്ന് വിലപിടിപ്പുളള വസ്തുക്കളും അക്രമസംഘം കൊണ്ടു പോയതായും പരാതിയില്‍ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook