സിഡ്നി: അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സ്വപ്‌ന കല്‍ക്കരി ഖനനപദ്ധതിക്കെതിരെ ഓസ്‌ട്രേലിയയില്‍ സമരം ശക്തമാകുന്നു. ക്വീന്‍സ്ലാന്റിലെ ഖനി ആഗോളതാപനത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുമെന്ന് പ്രതിഷേധക്കാര്‍ വാദിക്കുന്നു. ‘സ്റ്റോപ്പ് അദാനി’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി ഓസ്ട്രേലിയയില്‍ ഉടനീളം നടന്നു. സിഡ്നിയിലെ ബോണ്ടി ബീച്ചിലെ പ്രതിഷേധ പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.

പരിസ്ഥിതിക്ക് വലിയ നാശം വരുത്തുന്ന പദ്ധതിയെ ‘പല്ലും നഖവും’ ഉപയോഗിച്ച് എതിര്‍ക്കുമെന്ന് വ്യാപാരികള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ ഒരു അറിച്ചു.
ഒരു അഭിപ്രായസര്‍വെയില്‍ 16 ബില്യണ്‍ ഡോളറിന്റെ കല്‍ക്കരി വൈദ്യുത പദ്ധതിക്കെതിരെ ഭൂരിപക്ഷം ഓസ്‌ട്രേലിയക്കാരുംവോട്ട് ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്ക്ക് കല്‍ക്കരി ഖനികള്‍ ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

വൃത്തികെട്ട, മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് കല്‍ക്കരി ഖനികളെന്നും ബാങ്കുകള്‍ പോലും ധനസഹായം നല്‍കാന്‍ മടിക്കുന്ന പദ്ധതിക്കായി ഓസ്‌ട്രേലിയന്‍ പൊതുപണത്തില്‍ നിന്നും ഒരു ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ലഭിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ