scorecardresearch

സാമ്പത്തിക മാന്ദ്യം: ഇന്ത്യയിലെ സ്ഥിതി രൂക്ഷമെന്ന് ഐഎംഎഫ്

ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജീവയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജീവയാണ് ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
IMF chief on global economic slowdown, ആഗോള സാമ്പത്തിക മാന്ദ്യം, India economic slowdown, ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം, Indian economy, India economy, ഐഎംഎഫ്, India recession, IMF chief on India economy, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു രാജ്യന്തര നാണയ നിധി(ഐഎംഎഫ്)യുടെ മുന്നറിയിപ്പ്. ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും 2019ൽ വൻ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നും ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജീവ വ്യക്തമാക്കി.

Advertisment

“2019ൽ ലോകത്തിന്റെ 90 ശതമാനത്തിലും മന്ദഗതിയിലുള്ള വളർച്ച പ്രതീക്ഷിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലാണ്. ഇതിനർത്ഥം ഈ വർഷത്തെ വളർച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എന്നാണ്,” ജോർജീവ പറഞ്ഞു. ഐഎംഎഫ് മാനേജിങ് ഡയറക്ടറായി ഒക്ടോബർ ഒന്നിനാണു ജോർജീവ ചുമതലയേറ്റത്.

ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയുള്ള രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും വളർച്ചാ നിരക്കിന്റെ ഇടിവും പ്രകടമാണെന്നു ജോർജീവ പറഞ്ഞു.

Advertisment

അമേരിക്കയും ചെെനയും ത​മ്മി​ലു​ള്ള വാ​ണി​ജ്യ​ത​ർ​ക്ക​ങ്ങ​ൾ പോ​ലു​ള്ള​വ ആ​ഗോ​ള മാ​ന്ദ്യ​ത്തി​നു ഇ​ട​യാ​ക്കി. ബ്രെ​ക്‌​സി​റ്റ് പോ​ലു​ള്ള ത​ർ‌​ക്ക​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ത്തി​നു കാ​ര​ണ​മാ​യെ​ന്നും ബ​ൾ​ഗേ​റി​യ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞയായ ജോർജീവ ചൂ​ണ്ടി​ക്കാ​ട്ടി.

വാണിജ്യ പിരിമുറുക്കങ്ങൾ ഉൽപ്പാദന, നിക്ഷേപ പ്രവർത്തനങ്ങളെ ഗണ്യമായി ദുർബലപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും ഇതു സേവനങ്ങളെയും ഉപഭോഗത്തെയും ബാധിക്കുമെന്നും അവർ പറഞ്ഞു.

“ഒരു വ്യാപാര യുദ്ധത്തിൽ എല്ലാവരും പരാജയപ്പെടുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വ്യാപാര സംഘട്ടനങ്ങളുടെ വർദ്ധിച്ച ഫലം 2020 ഓടെ 700 ബില്യൺ ഡോളറിന്റെ നഷ്ടം അല്ലെങ്കിൽ ജിഡിപിയുടെ 0.8 ശതമാനം വരും. ഇതു സ്വിറ്റ്സർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം വലുപ്പമാണ്, ”അവർ പറഞ്ഞു.

“മാന്ദ്യത്തിനെതിരെ ഏകോപനത്തോടെയുള്ള പ്രതികരണമാണ് ആവശ്യം. ലോക സമ്പദ്‌വ്യവസ്ഥ ഇപ്പോഴും വളരുകയാണ്, അതു വളരെ സാവധാനത്തിൽ വളരുകയാണ്. ഈ പ്രവണത മാറ്റാനും ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാനും അലംഭാവം കാണിക്കാൻ കഴിയില്ല. നമ്മൾ പ്രവർത്തിക്കണം,”അവർ പറഞ്ഞു.

Indian Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: