അസ്ട്രാസെനെക കൊറോണ വൈറസ് വാക്സിനും രക്തം കട്ടപിടിക്കുന്ന അപൂർവ ആരോഗ്യ പ്രശ്നവും തമ്മിൽ ബന്ധമുണ്ടാവാൻ സാധ്യതയുള്ളതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി. എന്നാൽ വാക്സിനിന്റെ ഗുണങ്ങൾ പരിശോധിക്കുമ്പോൾ ആ അപകട സാധ്യത കുറവാണെന്നും ഏജൻസി വാർത്താകുറിപ്പിൽ പറഞ്ഞു.
Read More: മഹാരാഷ്ട്ര ലോക്ക്ഡൗൺ: ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ റെയിൽവേ സ്റ്റേഷനുകളിൽ കഴിച്ചുകൂട്ടി തൊഴിലാളികൾ
ലോകത്താകെ വിവിധ രാജ്യങ്ങളിലുള്ള കുട്ടികളിൽ കണ്ടെത്തിയ രക്തം കട്ട പിടിക്കുന്ന അപൂർവ അവസ്ഥയ്ക്കും ആസ്ട്രസെനക വാക്സിനും തമ്മിൽ ബന്ധമുണ്ടെന്ന് ഏജൻസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
പ്ലേറ്റ്ലറ്റുകളുടെ അളവ് കുറഞ്ഞത് കാരണം വരുന്ന രക്തം കട്ടപിടിക്കുന്ന അപൂർവ അവസ്ഥയും ആസ്ട്ര സെനക വാക്സിനും തമ്മിൽ ബന്ധമില്ല എന്ന് പറയാനാവില്ലെന്ന് ഏജൻസിയിലെ വാക്സിൻ വിഭാഗം തലവൻ മാർക്കോ കവാലേരി പറഞ്ഞു.
വാക്സിൻ ഈ അപൂർവ പാർശ്വഫലങ്ങൾക്ക് എത്രത്തോളം കാരണമാകുമെന്ന് ഏജൻസി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കവാലേരി പറഞ്ഞു. അതിന്റെ വിലയിരുത്തൽ ഇതുവരെ ഒരു നിഗമനത്തിലെത്തിയിട്ടില്ലെന്നും അവലോകനം നിലവിൽ നടക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.