ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നരേന്ദ്ര മോദി അവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നും തന്റേത് വെറും വാക്കല്ലെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

‘പഠാന്റെ മകന്‍’ ആണെങ്കില്‍ ഭീകരാക്രമണത്തിന് പിന്നിലെ ശക്തികളെ ഇമ്രാന്‍ ഖാന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്ന് ഇന്നലെ മോദി വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇമ്രാന്റെ പ്രതികരണം. ‘അന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഞാന്‍ അഭിനന്ദിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്‍ എനിക്കൊരു ഉറപ്പ് തന്നിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഭീകരവാദത്തിനും ദാരിദ്ര്യത്തിനും എതിരെ ഒന്നിച്ച് പോരാടും എന്നായിരുന്നു വാക്ക്. ഞാനൊരു പഠാന്റെ മകന്‍ ആണെന്ന് പറഞ്ഞാണ് അദ്ദേഹം വാക്ക് തന്നത്. ഇമ്രാന്‍ പഠാന്റെ മകനാണെങ്കില്‍ പറഞ്ഞ വാക്ക് പ്രകാരം ഭീകരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം,’ മോദി പറഞ്ഞു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ആവശ്യപ്പെട്ടത്. ‘പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പാ​ക് ബ​ന്ധം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ ഇ​ന്ത്യ ന​ൽ​കി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കും. ഇ​ന്ത്യ​യി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​ര​ത്തേ പ​റ​ഞ്ഞ​തെ​ല്ലാം വി​ഴു​ങ്ങി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook