Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സബാംഗ് ഉപതിരഞ്ഞെടുപ്പ്: തൃണമൂലിന്റെ ഗീതാ റാണി ഭൂനിയ വിജയിച്ചു

സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാം സ്ഥാനത്ത്

കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സബാംഗ് നിയമസഭാ മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് മൂന്നാം സ്ഥാനമാണുളളത്. കോണ്‍ഗ്രസ് നേതാവും സബാംഗ് എംഎല്‍എയും ആയിരുന്ന മനസ് ഭൂനിയ രാജി വെച്ച് തൃണമൂലില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. മനസ് ഭൂനിയയുടെ ഭാര്യ തന്നെയാണ് വിജയിച്ച ഗീതാ റാണി ഭൂനിയ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gita rani bhunia of trinamool congress wins

Next Story
ഫിലിപ്പീന്‍സില്‍ ഷോപ്പിംഗ് മാളില്‍ തിപിടുത്തം: 37 പേര്‍ മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com