ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ആള്‍ദൈവം നടത്തിപോരുകയായിരുന്ന സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയെടുക്കണം എന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജളിനോട് കെജരിവാള്‍ ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കുന്നതില്‍ പൊലീസ് പങ്കുവഹിച്ചിട്ടുണ്ട് എങ്കില്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവും ഉന്നയിച്ചു. വിവാദ ആള്‍ദൈവത്തിന്റെ ആശ്രമാവുമായി ‘ചില ബിജെപി നേതാക്കള്‍ക്ക് ചങ്ങാത്തമുണ്ട്’ എന്നാരോപിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് പൊലീസും ഇതിന്റെ ഭാഗമാകുന്നതായി ആരോപിച്ചു. ബിജെപി ഈ ആരോപണം നിഷേധിച്ചു.
” ബഹുമാനപ്പെട്ട ലെഫ്റ്റനണ്ട് ജനറലോട് ആശ്രമാവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരിട്ട് ഇടപെടണം എന്നും ആശ്രമത്തിനെതിരെ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു. പോലീസ്സുകാര് വഞ്ചനാപരമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ക്കെതിരെ കടുത്ത നടപടി തന്നെ എടുക്കണം.” കെജരിവാള്‍ ട്വീറ്റ് ചെയ്തു.
I urge Hon’ble LG to personally intervene and ensure strict action against ashram and ensure safety of rescued girls. If any policeman acts malafide, strict action shud be taken against him https://t.co/amqkGgLcay
— Arvind Kejriwal (@ArvindKejriwal) December 24, 2017
ആശ്രമം നടത്തുന്ന വിരേന്ദര്‍ ദേവ് ദിക്ഷിത്തിനെതിരെ നടപടി എടുക്കണം എന്ന് മുതിര്‍ന്ന എഎപി നേതാവായ സഞ്ജയ് സിങ് പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
46ോളം പെണ്‍കുട്ടികളെയാണ് ദ്വാരകയിലേയും രോഹിണിയിലേയും ആശ്രമത്തില്‍ നിന്നും മോചിപ്പിച്ചത്.
” ചില ബിജെപി നേതാക്കളും പൊലീസും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണിത്. ഇതുവരേക്കും കപടനായ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തിട്ടില്ല. ഇനിയും ഇങ്ങനെയെത്ര സ്ഥലങ്ങള്‍ ഉണ്ട് എന്നതിലും അന്വേഷണം ആവശ്യമാണ്. ” സഞ്ജയ് സിങ് പറഞ്ഞു.
ബിജെപി ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പോലെ ഇന്ത്യന്‍ സംസ്കാരമനുസരിച്ച് പോരുന്നു എന്നും, സര്‍വമതങ്ങളെയും ആത്മീയ നേതാക്കളേയും ബഹുമാനിക്കുന്നു എന്നുമായിരുന്നു ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പ്രതികരിച്ചത്.
“എന്തിരുന്നാലും, ആശ്രമാവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പേര് കൂട്ടിവായിക്കുന്നത് അപലപനീയമാണ്. ആശ്രമത്തിന്റെ പ്രവര്‍ത്തികളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. അവിടെ നടന്നതായ മോശപ്പെട്ട സംഭവത്തില്‍ പൊലീസ് ശ്രദ്ധ ചെലുത്തണം” പ്രവീണ്‍ ശങ്കര്‍ കപ്പൂര്‍ കൂട്ടിച്ചേര്‍ത്തു.