മന്ത്രിക്കെതിരെ പീഡനാരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ല

തന്റെ മാതാവ് 50 ലക്ഷം രൂപ വാങ്ങി തന്നെ മന്ത്രിക്ക് വിറ്റെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി

പനജി: ഗോവ മുന്‍ മന്ത്രി അറ്റനാഷിയോ മോണ്‍സരേറ്റ് പീഡിപ്പിച്ചെന്ന് ആരോപിച്ച പെണ്‍കുട്ടിയെ കാണാനില്ല. തന്റെ മാതാവില്‍ നിന്നും മന്ത്രി തന്നെ പണം കൊടുത്ത് വാങ്ങിയെന്നും പിന്നീട് മയക്കുമരുന്ന് കുത്തിവച്ച് പീഡിപ്പിച്ചെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് താമസിച്ച് വന്നിരുന്ന കന്യാസ്ത്രീ മഠത്തില്‍ നിന്ന് ഏപ്രില്‍ 28 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

മഠത്തിലെ കന്യാസ്ത്രീകളാണ് പൊലീസില്‍ പരാതി നൽകിയത്. മന്ത്രിക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയതിന് ശേഷം പൊലീസ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ തയ്യാറായിരുന്നു. എന്നാൽ പെണ്‍കുട്ടി സ്വമേധയാ മഠത്തില്‍ താമസിക്കുകയായിരുന്നു.

2016ലാണ് ഗോവയില്‍ വിവാദം സൃഷ്ടിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ മന്ത്രിയായ മോണ്‍സരേറ്റ് തന്നെ പണം കൊടുത്ത് മാതാവില്‍ നിന്നും വാങ്ങിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. 50 ലക്ഷം രൂപയ്ക്കാണ് മാതാവ് ഇടപാട് നടത്തിയത്. തുടര്‍ന്ന് മന്ത്രി തന്നെ വീട്ടില്‍ പാര്‍പ്പിച്ച് മയക്കുമരുന്ന് നല്‍കി നിരന്തരം പീഡിപ്പിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച മന്ത്രി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. മന്ത്രിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Girl who accused goa ex minister of rape goes missing

Next Story
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സെര്‍വ്വര്‍ തകരാർ; 20 വിമാനങ്ങള്‍ വൈകിkolkata, kolkata air port, flight delayed, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com