ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി. പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം.

രണ്ട് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇവരിലൊരാൾ പൊലീസിന്റെ പിടിയിലായതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളിലൊരാൾ പിടിയിലായതായി സാഗർ ജില്ല പൊലീസ് സൂപ്രണ്ട് സത്യേന്ദ്ര കുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ