scorecardresearch

കൊൽക്കത്തയിൽ വഴിയരികിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു

കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു

author-image
WebDesk
New Update
kolkatta rape case

കൊൽക്കത്തയിൽ ഉറങ്ങിക്കിടന്ന് നാലുവയസ്സുകാരിയെ പീഡിപ്പിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ഹൂഗ്ലിയിൽ നാല് വയസുകാരിയായ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷെഡിലായിരുന്നു സംഭവം.

Advertisment

Also Read:പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ

കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താരകേശ്വർ റെയിൽവെ ഹൈ ഡ്രെയിനിന് സമീപത്തായി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

Also Read:ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

"കുട്ടി എനിക്കൊപ്പം ഉറങ്ങുകയായിരുന്നു. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്നോ ആരാണ് കൊണ്ടുപോയതെന്നോ എനിക്കറിയില്ല. അവർ കൊതുകുവല മുറിച്ച് കുട്ടിയെ കൊണ്ടുപോയി. പിന്നീട് നഗ്‌നയായ നിലയിലാണ് കണ്ടത്"- പെൺകുട്ടിയുടെ മുത്തശ്ശി പറഞ്ഞു. ഗുരുതരാവസ്ഥയിലായ കുഞ്ഞ് താരകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോക്സോ കേസ് പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisment

Also Read:ഓപ്പറേഷൻ പിംപിൾ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

അതേസമയം, സംഭവത്തിൽ മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. കുറ്റകൃത്യം കുഴിച്ചുമൂടുന്ന തിരക്കിലാണ് താരകേശ്വർ പൊലീസെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു. മമത ബാനർജി ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം ഇതാണെന്നും ഒരു കുട്ടിയുടെ ജീവിതം തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read More:തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

Rape Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: