ചണ്ഡീഗഡ്: ഹരിയാനയിൽ സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇൻഡസ് പബ്ലിക് സ്കൂളിൽ 11-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പിതാവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. അവസാന വർഷ പരീക്ഷയിൽ ക്ലാസ് ടോപ്പർ ആകാൻ കഴിയാത്തതിന്റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സുനിൽ കുമാർ പറഞ്ഞു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് പെൺകുട്ടി പരീക്ഷാ ഫലം അറിഞ്ഞത്. ക്ലാസിൽ ഒന്നാം സ്ഥാനം തനിക്ക് അല്ലെന്ന് മനസിലാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ടോയ്‌ലെറ്റിൽ വെടിയേറ്റ നിലയിൽ പെൺകുട്ടിയെ പിതാവ് വേദ്പാൽ ആണ് കണ്ടെത്തിയത്. സമീപത്തായി തോക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ