ഹൈദരാബാദ്: തെലങ്കാനയില്‍ 17കാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ഖമ്മം നഗരത്തില്‍ പോയ പെണ്‍കുട്ടിയെയാണ് സഹപാഠികള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച്ച നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി തിങ്കളാഴ്ച്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിപ്പെട്ടാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പരാതി നല്‍കി. പ്രതികള്‍ നാല് പേരും പ്രായപൂര്‍ത്തിയെത്തിയവരാണെന്നാണ് വിവരം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ