ചെന്നൈ: കോയമ്പത്തൂരില്‍ 13കാരിയെ പീഡനത്തിന് ഇരയാക്കിയ 22കാരനേയും ലോഡ്ജ് മാനേജരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പുതുച്ചേരിയില്‍ എത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് ലോഡ്ജില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതിന് പിന്നാലെ ലോഡ്ജ് മാനേജരും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി.

തിരുപ്പൂര്‍ സ്വദേശിയായ യുവാവ് ടെക്സ്റ്റൈല്‍സിലാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്പ് ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ എട്ടാം ക്ലാസുകാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത നേരത്ത് ഇയാള്‍ പെണ്‍കുട്ടിയെ കാണാനെത്തിയിരുന്നു. നവംബര്‍ 26നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി. തുടര്‍ന്നാണ് പെണ്‍കുട്ടിയേയും കൊണ്ട് ചെന്നൈയിലേക്ക് തിരിച്ചത്.

പിന്നീട് പുതുച്ചേരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. യുവാവിന്റെ മൊബൈലില്‍ ചില സ്ത്രീകളുടെ നഗ്ന ഫോട്ടോ കണ്ട പെണ്‍കുട്ടി ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വഴക്കിനൊടുവില്‍ യുവാവ് സ്ഥലം വിടുകയായിരുന്നു.

ഏപ്രില്‍ 29ന് പെണ്‍കുട്ടിയുടെ സ്വര്‍ണമാല ഈടായി വാങ്ങി ലോഡ്ജ് മാനേജര്‍ 5000 രൂപ നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡനവാര്‍ത്ത പുറത്തായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ