പാട്‌ന: ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടിയതിന് പതിനെട്ടുകാരിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബിഹാറിലെ നവാഡയിലാണ് സംഭവം. നാട്ടുക്കൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

യുവാവിനൊപ്പം ഒളിച്ചോടിയതിന് മണിക്കുറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരെ കണ്ടെത്തുകയും നാട്ടിലേക്ക് തിരിച്ചെത്തിക്കുകയുമായിരുന്നു. പിന്നീട് ഇവരെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഒന്നര വര്‍ഷമായി പെണ്‍കുട്ടി ഇതര ജാതിയില്‍ പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ഇരുവരും നാടു വിടുന്നത്. തൊട്ടടുത്ത ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ അവിടെ നിന്നും പിടികൂടി സ്വന്തം നാട്ടിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദിക്കാന്‍ നാട്ടുക്കൂട്ടം വിധിക്കുന്നത്.

ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട് അബോധവസ്ഥയിലാകുന്നവരെ മര്‍ദ്ദിച്ചത്. അതേസമയം, മകളെ മര്‍ദ്ദിക്കുന്നത് മാതാപിതാക്കള്‍ നോക്കി നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ അടിക്കുന്നതും അവശയായ ശേഷം വെള്ളം കൊടുക്കുന്നതും മാതാവ് ഉള്‍പ്പെടെയുള്ളവര്‍ വഴക്കു പറയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സ്വജാതിയില്‍പെട്ട വരനെ ആവശ്യമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ