ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ രസ്ദ മേഖലയിലെ സ്‌കൂളില്‍ അധ്യാപികയുടെ അടിയേറ്റ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപികയുടെ അടിയേറ്റ് മരിച്ചത്.

മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നത്. ഇത് വലിയ വാര്‍ത്തയതോടെയാണ് പൊലീസ് അധ്യാപികയായ രജനി ഉപാധ്യായ്ക്കെതിരെ കേസെടുത്തത്. അധ്യാപികയുടെ അടിയേറ്റ പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹവുമായി സ്‌കൂളിനു മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപികയ്ക്കതെിരെ നടപടിയുണ്ടാകുമെന്ന ഉറപ്പുകിട്ടിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ