ബെൽഗാം: കർണാടകയിലെ ബെൽഗാമിൽ വെളളപ്പൊക്കത്താൽ ദുരിതമനുഭവിക്കുകയാണ് ജനം. നൂറുകണക്കിന് പേരെയാണ് ഇവിടെനിന്നും മാറ്റിയത്. വെളളപ്പൊക്കത്തിൽ ഇഴജന്തുക്കൾ ഒഴുകിയെത്തുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തിൽ ഒഴുകിയെത്തിയ വലിയൊരു മുതല വീടിന്റെ മേൽക്കൂരയിലാണ് അഭയം തേടിയത്.
വീടിന്റെ മേൽക്കൂരയിൽ വാ തുറന്നു പിടിച്ചു കിടക്കുന്ന മുതലയുടെ വീഡിയോ എഎൻഐ ആണ് ട്വീറ്റ് ചെയ്തത്. 37,000 ത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മുതലയെ പിടിക്കാനായി വനം വകുപ്പ് അധികൃതർ എത്തിയെങ്കിലും മുതലയെ കാണാനായില്ലെന്ന് എഎൻഐ റിപ്പോർട്ടിൽ പറയുന്നു. പ്രദേശവാസികൾ കല്ലെറിഞ്ഞതിനാലാണ് മുതല മേൽക്കൂരയിൽനിന്നും വെളളത്തിലേക്ക് ഇറങ്ങിയതെന്നും റിപ്പോർട്ടുണ്ട്.
#WATCH A crocodile lands on roof of a house in flood-affected Raybag taluk in Belgaum. #Karnataka (11.08.19) pic.twitter.com/wXbRRrx9kF
— ANI (@ANI) August 12, 2019
സംസ്ഥാന ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കർണാടകയിൽ വെളളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽനിന്നും 5, 81,702 ലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. വെളളപ്പൊക്കത്തിൽ 40 ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.