scorecardresearch

ഗാസിയാബാദ് കൂട്ട ആത്മഹത്യ; മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം, പെൺകുട്ടികളുടെ സംസ്‌കാരം നടത്തി

മരിച്ച പെൺകുട്ടികൾക്ക് കൊറിയൻ സംസ്‌കാരത്തോടും ഓൺലൈൻ ഗെയിമുകളോടും കടുത്ത ആസക്തിയുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു

മരിച്ച പെൺകുട്ടികൾക്ക് കൊറിയൻ സംസ്‌കാരത്തോടും ഓൺലൈൻ ഗെയിമുകളോടും കടുത്ത ആസക്തിയുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു

author-image
Lijo T George
New Update
Gaziabad

Ghaziabad Triple tragedy Updates

Ghaziabad Triple tragedy Updates: ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ച മൂന്ന് സഹോദരിമാരുടെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച രാത്രി വൈകി ഹിൻഡൻ നദീതീരത്ത് നടന്നു.

Advertisment

Also Read:ഗാസിയാബാദ് കൂട്ടആത്മഹത്യ: പെൺകുട്ടികൾ ജീവിച്ചത് 'കൊറിയൻ' ഓൺലൈൻ ലോകത്ത്; ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് പോലീസ്

12, 14, 16 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. ഉയരത്തിൽ നിന്നുള്ള വീഴ്ചയെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും എല്ലുകൾക്കുണ്ടായ ഗുരുതരമായ പരിക്കുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

മൊബൈൽ ഫോണുകൾക്കായി തിരച്ചിൽ 

പെൺകുട്ടികളുടെ പിതാവ് ചേതൻ കുമാർ ആറുമാസം മുമ്പ് ഒരെണ്ണവും അടുത്തിടെ മറ്റൊരെണ്ണവുമായി രണ്ട് മൊബൈൽ ഫോണുകൾ വിറ്റിരുന്നു. ഈ ഫോണുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഫോണിലെ ആപ്പുകൾ വഴിയോ മറ്റ് ഡാറ്റകൾ വഴിയോ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

മരിച്ച പെൺകുട്ടികൾക്ക് കൊറിയൻ സംസ്‌കാരത്തോടും ഓൺലൈൻ ഗെയിമുകളോടും കടുത്ത ആസക്തിയുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പിതാവ് ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കൊറിയൻ ഭ്രമം കാരണമാണ് എനിക്ക് എന്റെ മക്കളെ നഷ്ടപ്പെട്ടതെന്നാണ് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Also Read:ആഗോള വെല്ലുവിളികൾക്കിടയിൽ ഇന്ത്യ പ്രത്യാശയുടെ കിരണം: രാജ്യസഭയിൽ മോദി

തങ്ങൾ കൊറിയക്കാരാണെന്നും അതിനാൽ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നുമുള്ള വിചിത്രമായ പരാമർശങ്ങൾ അടങ്ങിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ പല ഓൺലൈൻ ഗെയിമുകളെക്കുറിച്ചും പരാമർശമുണ്ട്. എന്നാൽ നിലവിൽ ഏതെങ്കിലും പ്രത്യേക ഗെയിം ടാസ്‌ക്കുകൾ ആത്മഹത്യയ്ക്ക് കാരണമായതായി തെളിവില്ലെന്നും മൊബൈൽ ഫോണുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും ഡിസിപി ദശരഥ് നിമിഷ് പാട്ടീൽ അറിയിച്ചു.

Also Read:പ്രസിദ്ധീകരിക്കാത്ത ആത്മകഥയും പാർലമെന്റിലെ സ്തംഭനവും: രാഷ്ട്രീയ തർക്കങ്ങളുടെ കേന്ദ്രബിന്ദുവായി ജനറൽ എം.എം. നരവാനെ

കോവിഡ് കാലത്താണ് പെൺകുട്ടികൾ സ്‌കൂൾ പഠനം നിർത്തിയത്. പിന്നീട് വീട്ടിലിരുന്ന് ഓൺലൈൻ ലോകത്തായിരുന്നു ഇവരുടെ ജീവിതം. ഇവരെ വീട്ടിലെത്തി പഠിപ്പിച്ചിരുന്ന അധ്യാപികയുടെ മൊഴി പ്രകാരം, കുട്ടികൾ സ്വാഭാവികമായി പെരുമാറിയിരുന്നുവെങ്കിലും പഠനത്തിൽ പിന്നോക്കമായിരുന്നു. എപ്പോഴും കൊറിയൻ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവർ ഒരു സാങ്കൽപ്പിക ലോകത്തെന്നപോലെയാണ് ജീവിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More: ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു

Suicide Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: