ഏഴു ദിവസത്തിനകം ഹാജരാകണം; ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് ഗാസിയാബാദ് പൊലീസിന്റെ സമൻസ്

മൊഴി രേഖപ്പെടുത്താന്‍ ലോണി സ്‌റ്റേഷനില്‍ ഹാജാരാകാനാണു സമന്‍സിൽ പറയുന്നത്

Twitter, Twitter IT rules, Delhi High Court, Delhi Hc on Twitter, Twitter resident grievance officer, appearance, twitter intermediary protection, ie malayalam

ന്യൂഡല്‍ഹി: ഏഴു ദിവസത്തിനുള്ളില്‍ ലോണി സ്‌റ്റേഷനില്‍ ഹാജാരാകാന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ഇന്ത്യ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ക്കു ഗാസിയാബാദ് പൊലീസിന്റെ രേഖാമൂലമുള്ള സമന്‍സ്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനാണു നിര്‍ദേശം.

മുസ്ലിം വയോധികനെ ആക്രമിച്ചെന്ന് ആരോപിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട ട്വീറ്റ് സംബന്ധിച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്റര്‍ ഇന്‍ക്, ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് എന്നിവയ്ക്കുമെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണു പുതിയ സംഭവം.

Also Read: സർക്കാർ നിർദേശം പാലിച്ചില്ല; ട്വിറ്ററിന് നിയമപരിരക്ഷ നഷ്ടപ്പെടാൻ സാധ്യത

കുറ്റാരോപിതര്‍ തനിക്ക് ഓട്ടോ യാത്ര ചെയ്ത വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി മര്‍ദിച്ചുവെന്നും ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അബ്ദുള്‍ സമദ് സെയ്ഫി എന്നയാള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇയാള്‍ പ്രതികള്‍ക്കു ചരട് ജപിച്ച് നല്‍കിയിരുന്നുവെന്നും അത് ഫലിക്കുന്നില്ലെന്നും കരുതിയാണ് പ്രതികള്‍ മര്‍ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

”ആളുകള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനുള്ള വേദിയായി ചിലര്‍ ട്വിറ്ററിനെ ഉപയോഗിച്ചു. അത്തരം സന്ദേശങ്ങളെക്കുറിച്ച് ട്വിറ്റര്‍ ശ്രദ്ധ പുലര്‍ത്തിയില്ല. പകരം രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഐക്യത്തെ ബാധിക്കാനും ലക്ഷ്യമിടുന്ന അത്തരം സന്ദേശങ്ങളെ പ്രോത്സാഹിപ്പിച്ചു. അത്തരം സന്ദേശങ്ങള്‍ വൈറലാകാനും അനുവദിച്ചു. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, താങ്കളുടെ പങ്കാളിത്തം നിര്‍ബന്ധമാണ്. താങ്കളുടെ പ്രതികരണം രേഖപ്പെടുത്താന്‍ ഈ കത്ത് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ലോണി ബോര്‍ഡര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക,” ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കു പൊലീസ് നല്‍കിയ കത്തില്‍ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ghaziabad police twitter india md summons

Next Story
വജ്രം കുഴിച്ചെടുക്കാൻ നെട്ടോട്ടമോടി ആയിരങ്ങൾ, ശ്രദ്ധ നേടി ഒരു ഗ്രാമം; വീഡിയോDiamond rush, Diamond rush south africa, Kwahlathi village, South Africa, diamond digging video, വജ്രം കുഴിച്ചെടുക്കാൻ ജനപ്രവാഹം
The moderation of comments is automated and not cleared manually by malayalam.indianexpress.com