മൂണിക് (ജർമനി): ജർമനിയിലെ മ്യൂണിക് റെയിൽവേ സ്റ്റേഷനിൽ വെടിവയ്പ്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. വെടിവയ്പ് നടത്തിയ അജ്ഞാതനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമെന്നാണ് വിവരം.

ബവേറിയൻ സിറ്റിയിലെ ഉൻഡാഫൂറിങ്ങിലെ എസ് ബാൻ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കെത്തിയ പൊലീസുകാരന്റെ കയ്യിൽനിന്നും തോക്ക് തട്ടിയെടുത്ത അജ്ഞാതൻ ചുറ്റുപാടും വെടിവയ്ക്കുകയായിരുന്നെന്നാണ് വിവരം. ഉടൻതന്നെ കൂടുതൽ പൊലീസെത്തി സ്ഥലത്തെത്തി ഇയാളെ പിടി കൂടി. അക്രമിക്കും ആക്രമണത്തിൽ പരുക്കേറ്റതായാണ് സൂചന.

Munich attack, germany

അതേസമയം, ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയിൽ മ്യൂണിക്കിലെ ഷോപ്പിങ് മാളിൽ 18 കാരൻ നടത്തിയ വെടിവയ്പിൽ ഒൻപതുപേർ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ