ബെർലിൻ: ജർമനിയിൽ വെടിവയ്‌പ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജർമനിയുടെ തെക്കു പടിഞ്ഞാറൻ പട്ടണമായ റോട്ട് ആം സീയിലാണ് വെടിവയ്‌പ്പുണ്ടായത്. നിരവധിപേർക്ക് പരുക്കേറ്റതായി പൊലീസ് പറയുന്നു.
പ്രതിയെന്ന് സംശയമുള്ള ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ ഉണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ആറ് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്.
ഒരാൾ മാത്രമാണോ ഇതിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറയുന്നു. ജർമൻ സ്വദേശിയെ തന്നെയാണ് പിടികൂടിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരുക്കേറ്റവരിൽ പലരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.