ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ജർമൻ നഗരമായ മൺസ്റ്ററിലാണ് സംഭവം. കാർ ഓടിച്ചിരുന്ന ആള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. മുപ്പതോളം പേർക്ക് പരുക്കേറ്റു.

2016 ഡിസംബറില്‍ ബെര്‍ലിനില്‍ ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ അക്രമത്തോട് സമാനമാണ് ഇന്ന് നടന്ന സംഭവം. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട അനീസ് അമ്രിയാണ് അന്ന് ട്രക്ക് തട്ടിയെടുത്ത് അക്രമം നടത്തിയത്. ഇന്നത്തെ ആക്രമത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന് അടുത്തായുളള റസ്റ്റോറന്റില്‍ ഇരുന്നവരാണ് ആക്രമത്തിന് ഇരയായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ സി​റ്റി സെ​ന്‍റ​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ പോ​ലീ​സ് ജ​ന​ത്തി​നോ​ടു നി​ർ​ദേ​ശി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ