scorecardresearch

ഉത്തർപ്രദേശിൽ ജർമ്മൻ സ്വദേശിക്ക് നേരെയും അതിക്രമം

സംഭവത്തിൽ അമൻ യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

സോൻബദ്ര: ഉത്തർപ്രദേശിലെ സോൻബദ്ര റെയിൽവേ സ്റ്റേഷനിൽ ജർമ്മൻ സ്വദേശിയായ വിനോദസഞ്ചാരിക്ക് മർദ്ദനമേറ്റതായി പരാതി. ഇദ്ദേഹത്തിന്റെ പരാതിയിൽ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഎൻഐയാണ് വാർത്ത പുറത്തുവിട്ടത്.

സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. അതേസമയം, രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് വിദേശികൾ ഉത്തർപ്രദേശിൽ ആക്രമിക്കപ്പെടുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് സ്വിസ് ദമ്പതിമാരാണ് ആഗ്രയ്ക്കടുത്ത് തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തിന് ഇരയായത്.

കല്ലുകളും വടികളുമുപയോഗിച്ചാണ് നാലംഗ സംഘം ദമ്പതിമാരെ ആക്രമിച്ചത്. ക്വന്റിൻ ജെർമി ക്ലെർകിനും കാമുകി മാരി ഡ്രോസിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. ക്ലെർക്കിന്റെ തലയോട്ടിയിൽ പൊട്ടലുണ്ടായിരുന്നു. മാരി ഡ്രോസിന് ശരീരത്തിൽ നിരവധിയിടത്ത് മുറിവേറ്റു.

ജർമ്മൻ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ അമൻ യാദവ് എന്ന യുവാവിനെയാണ് സോൻബദ്ര പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാൾ കുറ്റം നിഷേധിച്ചു. “ജർമ്മൻ സ്വദേശി എന്നെയാണ് ആക്രമിച്ചത്. വെൽകം ടു ഇന്ത്യ എന്ന് പറഞ്ഞതിനാണ് ആക്രമിച്ചത്. അയാൾ എന്റെ നേരെ തുപ്പുകയും ചെയ്തു”, അമൻ പൊലീസിന് മൊഴി നൽകി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: German national beaten up at sonbhadra railway station in up investigation underway