ആഫ്രിക്കൻ ഫുട്ബോൾ ഇതിഹാസം ജോർജ് വിയ ലൈബീരിയൻ പ്രസിഡന്രാകും. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 61.5 ശതമാനം വോട്ടുകൾ നേടിയാണ് ജോര്‍ജ് വിയ വിജയിച്ചത്. ജോർജ് വിയ വിജയിച്ചതായി ലൈബീരിയന്‍ നാഷണല്‍ ഇലക്ഷന്‍ കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ വികാരം അറിഞ്ഞ് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഫിഫ ലോകഫുട്ബോളർ പട്ടം നേടിയ ഏകതാരമാണ് അന്‍പത്തൊന്നുകാരനായ ജോർജ് വിയ. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് ലൈബീരിയ ജനാധിപത്യത്തിലേക്ക് നീങ്ങുന്നത്. 1989 മുതല്‍ 2003 വരെ നടന്ന രൂക്ഷമായ ആഭ്യന്തരയുദ്ധത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ