/indian-express-malayalam/media/media_files/uploads/2019/01/george.jpg)
Former Union Minister George Fernandes Passes Away: ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും എന്‍ഡിഎ കണ്‍വീനറുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 88 വയസായിരുന്നു.
സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു. വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥയ്‌ക്കെതിരെ നിരന്തരം പോരാടിയ നേതാവായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റൈ മുന്‍ നിര പോരാളിയായിരുന്നു അദ്ദേഹം.
1967ലാണ് ജോർജ് ഫെർണാണ്ടസ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് പ്രതിരോധത്തിന് പുറമെ നിരവധി തവണ റെയിൽവേ, വ്യവസായ വകുപ്പുകളുടെ മന്ത്രിയായി. അടിയന്തരാവസ്ഥയെ തുടർന്ന് അറസ്‌റ്റിലായ ജോർജ് ഫെർണാണ്ടസ് ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ജനതാ സർക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
മംഗലാപുരത്ത് 1930-ല്‍ ജനിച്ച ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപകാംഗമാണ്. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം 2010ഓടെ അദ്ദേഹം പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.