scorecardresearch

പ്രസിദ്ധീകരിക്കാത്ത ആത്മകഥയും പാർലമെന്റിലെ സ്തംഭനവും: രാഷ്ട്രീയ തർക്കങ്ങളുടെ കേന്ദ്രബിന്ദുവായി ജനറൽ എം.എം. നരവാനെ

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ കരസേനയെ നയിച്ച വ്യക്തിയാണ് ജനറൽ നരവാനെ

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ കരസേനയെ നയിച്ച വ്യക്തിയാണ് ജനറൽ നരവാനെ

author-image
WebDesk
New Update
NM Naravane

Former Army chief General M M Naravane

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ (റിട്ട.) പ്രസിദ്ധീകരിക്കാത്ത ആത്മകഥയെച്ചൊല്ലിയുള്ള തർക്കത്തിൽ പാർലമെന്റ് നടപടികൾ കഴിഞ്ഞ ഒരാഴ്ചയായി സ്തംഭിച്ചിരിക്കുകയാണ്.

Advertisment

2020 ഓഗസ്റ്റിൽ കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങളെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിക്കാൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതാണ് പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിമരുന്നിട്ടത്.

Also Read :പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി മുൻ കരസേനാ മേധാവിയുടെ പുസ്തകം; 2020-ലെ ലഡാക് സംഘർഷം വീണ്ടും ചർച്ചയാകുന്നു

വ്യാഴാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെയാണ് പാസാക്കിയത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ കരസേനയെ നയിച്ച വ്യക്തിയാണ് ജനറൽ നരവാനെ. അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ലഡാക്ക് വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

കരസേനാ മേധാവി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ

2019 ഡിസംബർ മുതൽ 2022 ഏപ്രിൽ വരെയാണ് ജനറൽ നരവാനെ കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചത്. ചൈനീസ് സൈന്യവുമായുള്ള  കടുത്ത ലഡാക്ക് സംഘർഷം ഇക്കാലയളവിലായിരുന്നു. 

20 സൈനികർ വീരമൃത്യു വരിച്ച 2020-ലെ ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ലഡാക്കിൽ വൻതോതിലുള്ള സേനാവിന്യാസവും അടിസ്ഥാന സൗകര്യ വികസനവും നടത്തിയിരുന്നു. കൂടാതെ, വിവാദമായ 'അഗ്‌നിപഥ്' റിക്രൂട്ട്മെന്റ് പദ്ധതിയുടെ ആദ്യഘട്ടങ്ങൾ നടപ്പിലാക്കിയതും നരവാനെയുടെ കാലത്താണ്.

സൈനിക ജീവിതം

1980-ൽ സിഖ് ലൈറ്റ് ഇൻഫന്ററിയുടെ ഏഴാം ബറ്റാലിയനിൽ കമ്മീഷൻ ചെയ്യപ്പെട്ട നരവാനെ നാല് പതിറ്റാണ്ടിലേറെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. ശ്രീലങ്കയിലെ ഐ.പി.കെ.എഫ് ദൗത്യം, ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ കമാൻഡർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അസം റൈഫിൾസ് സേവനം എന്നിങ്ങനെ വിപുലമായ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. മ്യാൻമറിൽ ഇന്ത്യയുടെ ഡിഫൻസ് അറ്റാഷെയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Also Read:ട്രെയിനിലെ എമർജൻസി ക്വാട്ട: ആർക്കെല്ലാം ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? മാനദണ്ഡങ്ങൾ അറിയാം

സൈന്യത്തിനുള്ളിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന 'കൺസെൻസസ് ബിൽഡർ'  എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എങ്കിലും തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹം മടിച്ചില്ല.

വിവാദത്തിന്റെ പശ്ചാത്തലം

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാൻ സൈന്യം ആസൂത്രണം ചെയ്ത നീക്കങ്ങളെക്കുറിച്ചും ആത്മകഥയിൽ വ്യക്തമായ സൂചനകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വെളിപ്പെടുത്തലുകൾ നരേന്ദ്ര മോദി സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ സഹായിക്കുമെന്ന് പ്രതിപക്ഷം കരുതുന്നു.

പൂനെയിൽ 1960-ൽ ജനിച്ച നരവാനെയുടെ പിതാവ് മുകുന്ദ് നരവാനെ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സുധാ നരവാനെ അറിയപ്പെടുന്ന മറാത്തി എഴുത്തുകാരിയും ഓൾ ഇന്ത്യ റേഡിയോയിലെ പ്രക്ഷേപകയുമായിരുന്നു.

Also Read: ഗാസിയാബാദ് കൂട്ടആത്മഹത്യ: പെൺകുട്ടികൾ ജീവിച്ചത് 'കൊറിയൻ' ഓൺലൈൻ ലോകത്ത്; ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് പോലീസ്

നാഷണൽ ഡിഫൻസ് അക്കാദമിയിലെ  56ാം ബാച്ച് അംഗമായ അദ്ദേഹം മുൻ വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ, മുൻ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവരുടെ ബാച്ച്‌മേറ്റായിരുന്നു.

നിലവിൽ, ആത്മകഥ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുൻപേ തന്നെ അത് ഇന്ത്യൻ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കുന്ന ഒരു വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

Read More:ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു

Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: